വർഷത്തിൽ ഒരുതവണ പോലും ‘ഹലോ’ പറയാത്ത താരങ്ങളുണ്ട് : പെനാൽറ്റി ഗേറ്റ് വിവാദത്തിൽ പണ്ഡിറ്റിന്റെ നിരീക്ഷണം!

ക്രിസ്റ്റോഫ് ഗാൾട്ടീർക്ക് കീഴിൽ പിഎസ്ജിയിപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പിഎസ്ജിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അതല്ല നിറഞ്ഞു നിൽക്കുന്നത്. മറിച്ച് പെനാൽറ്റി ഗേറ്റ് വിവാദമാണ്.നെയ്മറും എംബപ്പേയും പിഎസ്ജിയിൽ പെനാൽറ്റി എടുക്കുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുള്ളത്.

എന്നാൽ മുൻ PSG താരവും പ്രമുഖ ഫുട്ബോൾ നിരീക്ഷകനുമായ മാത്യു ബോഡ്മർ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വർഷത്തിൽ ഒരു തവണ പോലും ഹലോ പറയാത്ത താരങ്ങൾ ഉള്ള ക്ലബ്ബുകളിൽ താൻ കളിച്ചിട്ടുണ്ടെന്നും ബോഡ്മർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അവർക്ക് ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പൊന്നുമില്ല. പക്ഷേ ഈ വിവാദങ്ങൾ ഒന്നും തന്നെ ഞാൻ കാര്യമായി എടുക്കുന്നില്ല.ഞാൻ മുമ്പ് തന്നെ പറഞ്ഞ ഒരു കാര്യമാണ്. വർഷത്തിൽ ഒരുതവണ പോലും ഹലോ പറയാത്ത താരങ്ങൾ ഉള്ള ചില ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും ഒരു പൊതുലക്ഷ്യത്തോടുകൂടി കളത്തിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ഇതൊന്നും ഒരു പ്രശ്നമാവില്ല.പക്ഷേ ആന്തരികമായി ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുകയാണെങ്കിൽ അത് ക്ലബ്ബിന് ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.ഇപ്പോൾ എല്ലാവരും ഇതേക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്യുന്നത്. അത് ഒഴിവാക്കേണ്ടതുണ്ട് ” ഇതാണ് ബോഡ്മർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ പെനാൽറ്റി വിവാദത്തിലും എംബപ്പേയുടെ പെരുമാറ്റത്തിലുമൊക്കെ ക്ലബ്ബ് അധികൃതർക്ക് കടുത്ത വിയോജിപ്പുണ്ട്. സീസണിന്റെ തുടക്കത്തിൽ തന്നെ പ്രശ്നങ്ങൾ ഉയർന്നുവന്നത് ഗാൾട്ടീർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഏതായാലും ഉടൻതന്നെ ഇതിന് ഒരു അന്തിമപരിഹാരം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജി ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *