വ്യക്തിപരമായി സന്തോഷമില്ല,ഡോണ്ണാരുമയുമായുള്ള മത്സരത്തെ കുറിച്ച് നവാസ് പറയുന്നു!
ഇന്നലെ നടന്ന ലീഗ് വൺ മത്സരത്തിൽ പിഎസ്ജി റെയിംസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ വലകാത്തത് കെയ്‌ലർ നവാസായിരുന്നു.പിഎസ്ജിയുടെ മറ്റൊരു ഗോൾകീപ്പറായ ഡോണ്ണാരുമയിൽ നിന്നും നവാസിന് കോമ്പിറ്റീഷൻ നേരിടേണ്ടി വരുന്നുണ്ട്.ഇരുവരും മാറി മാറിയാണ് പിഎസ്ജിയുടെ ഗോൾ വല കാക്കാറുള്ളത്.
എന്നാൽ സ്ഥിരമായി ഗോൾ വല കാക്കാനാവാത്തതിൽ നവാസ് നിരാശനാണ്.രണ്ട് പേരും കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അത്കൊണ്ട് തന്നെ വ്യക്തിപരമായി സന്തോഷമില്ല എന്നാണ് നവാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎙 Navas : "C’est toujours bon d’avoir de la concurrence mais je pense que sur le plan personnel tout n'est pas agréable d'être dans cette situation. Nous aimons tous les deux jouer tout le temps."https://t.co/Jg1eQAVvpc
— RMC Sport (@RMCsport) January 24, 2022
” ഞങ്ങളെ രണ്ടുപേരെ സംബന്ധിച്ചെടുത്തോളവും ഇതൊരു കോമ്പിറ്റീഷൻ സീസണാണ്.താരങ്ങൾക്കിടയിൽ മത്സരം ഉണ്ടാവുക എന്നുള്ളത് എപ്പോഴും നല്ല ഒരു കാര്യമാണ്.പക്ഷെ വ്യക്തിപരമായി അത് സന്തോഷം നൽകുന്നില്ല.ഈ സാഹചര്യത്തിൽ രണ്ട് പേരും കളിക്കാനും ടീമിനെ സഹായിക്കാനും ആഗ്രഹിക്കുന്നു.ഓരോ ദിവസത്തെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ടീമിൽ സ്ഥാനം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നു.പരിശീലകൻ നിങ്ങളെ തിരഞ്ഞെടുക്കാൻ വേണ്ടി വർക്ക് ചെയ്യുന്നു ” ഇതാണ് നവാസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ പിഎസ്ജിയിൽ ആകെ 18 മൽസരങ്ങളാണ് നവാസ് കളിച്ചിട്ടുള്ളത്.ഡോണ്ണാരുമ 13 മത്സരങ്ങളിലാണ് പിഎസ്ജിയുടെ ഗോൾവല കാത്തിട്ടുള്ളത്.