വേൾഡ് ക്ലാസ് താരം കൂടെയുണ്ടാവുമ്പോൾ കൂടുതൽ ചിന്തിക്കേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം : ഗാൾട്ടിയർ പറയുന്നു!
ഈ ലീഗ് വണ്ണിലെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുള്ളത്.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നേ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന് പരിശീലകനായ ഗാൾട്ടിയർ ഒരു അഭിമുഖം നൽകിയിരുന്നു.മെസ്സി,നെയ്മർ,എംബപ്പേ,റാമോസ് തുടങ്ങിയ താരങ്ങളെ എങ്ങനെയാണ് മാനേജ് ചെയ്യുക എന്നുള്ളത് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ വേൾഡ് ക്ലാസ് താരം കൂടെയുണ്ടാവുമ്പോൾ ചിന്തിക്കേണ്ട കാര്യമില്ലെന്നും അവരെ കളത്തിലേക്ക് ഇറക്കിവിട്ട് കോർഡിനേറ്റ് ചെയ്താൽ മതി എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣💬 "Quand on a un joueur de classe mondiale, on ne réfléchit pas, on le met sur le terrain et après, on coordonne."https://t.co/xXsS4kKb4b
— RMC Sport (@RMCsport) August 6, 2022
” നിങ്ങൾക്ക് ഒരു വേൾഡ് ക്ലാസ് താരമുണ്ടെങ്കിൽ നിങ്ങൾ കൂടുതൽ ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല. അവരെ കളത്തിലേക്ക് ഇറക്കി വിട്ടുകൊണ്ട് കോർഡിനേറ്റ് ചെയ്താൽ മതി.ഈ കഴിഞ്ഞ മത്സരങ്ങളിൽ മാത്രമല്ല, കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിലും അവർ മികവ് പുലർത്തിയിട്ടുണ്ട്.അത് വീണ്ടും തുടരുക തന്നെ ചെയ്യും. താരങ്ങൾ എല്ലാവരും തന്നെ പൂർണ്ണമായും തയ്യാറായി കൊണ്ടാണ് എത്തിച്ചേർന്നിട്ടുള്ളത്. എല്ലാ സെഷനുകളും ചാമ്പ്യന്മാരെ പോലെയാണ് അവർ പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യേണ്ട ആവശ്യങ്ങളൊന്നുമില്ല.എല്ലാവരും വലിയ ചാമ്പ്യന്മാരാണ് എന്നുള്ളത് എനിക്കറിയാം.ഞങ്ങൾ ആഗ്രഹിക്കുന്നത് നല്ല ഒരു തുടക്കം ലഭിക്കുക എന്നുള്ളതാണ് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
നിലവിലെ ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജിയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നുള്ളത് തന്നെയാണ്.ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടിയതിനു ശേഷമാണ് ഇപ്പോൾ പിഎസ്ജി ലീഗ് വണ്ണിൽ ഇറങ്ങുന്നത്.