വീണ്ടും പിഎസ്ജിയുടെ ജപ്പാൻ ടൂർ,മെസ്സിയെ ഒഴിവാക്കി,എതിരാളി ക്രിസ്റ്റ്യാനോ!
കഴിഞ്ഞ പ്രീ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ജപ്പാൻ പര്യടനമായിരുന്നു നടത്തിയിരുന്നത്.കുറച്ച് സൗഹൃദ മത്സരങ്ങൾ അവർ അവിടെ കളിച്ചിരുന്നു. ഇത്തവണത്തെ പ്രീ സീസണിലും പിഎസ്ജി ജപ്പാൻ ടൂർ തന്നെയാണ് നടത്തുന്നത്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പിഎസ്ജി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ പിഎസ്ജിയുടെ പ്രഖ്യാപനത്തിൽ നിന്നും ലയണൽ മെസ്സിയെ ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹം ഈ സീസണിന് ശേഷം ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.പിഎസ്ജിയുടെ അടുത്ത മത്സരം മെസ്സിയുടെ അവസാന മത്സരമാണെന്ന് ഗാൾട്ടിയർ സ്ഥിരീകരിച്ചിരുന്നു. അതേസമയം മറ്റു സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,നെയ്മർ ജൂനിയർ,മാർക്കോ വെറാറ്റി,ഹക്കീമി,മാർക്കിഞ്ഞോസ് എന്നിവരെയൊക്കെ പിഎസ്ജി പരാമർശിച്ചിട്ടുണ്ട്. നെയ്മർ ജൂനിയറും മാർക്കോ വെറാറ്റിയും ക്ലബ്ബ് വിടുമെന്ന് റൂമറുകൾ നിലനിൽക്കെയാണ് ഈ രണ്ട് താരങ്ങളും ക്ലബ്ബിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
La tournée d'été 2023 se déroulera du 22 juillet au 2 août. Les Parisiens disputeront trois matchs – les 25 et 28 juillet à Osaka contre Al-Nassr puis Cerezo Osaka et le 1er août 2023 à Tokyo contre l'Inter Milan.#PSGJapanTour2023 🇯🇵 pic.twitter.com/W74IJaQXwe
— Paris Saint-Germain (@PSG_inside) June 2, 2023
കുറച്ച് മാസങ്ങൾക്ക് മുമ്പ് പിഎസ്ജി ഒരു ഖത്തർ പര്യടനം നടത്തിയിരുന്നു. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങിയ ഓൾ സ്റ്റാർ ഇലവനെതിരെ പിഎസ്ജി കളിച്ചിരുന്നു. ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് പിഎസ്ജി നേരിടുക.അതായത് ജപ്പാനിൽ വെച്ച് ജൂലൈ 25 ആം തീയതി നടക്കുന്ന സൗഹൃദ മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ്.
എന്നാൽ ക്രിസ്റ്റ്യാനോക്കെതിരെ കളിക്കാൻ മെസ്സി ഉണ്ടാവില്ല എന്നുള്ളത് ഒരല്പം മാറ്റ് കുറക്കുന്ന കാര്യമാണ്. ജൂലൈ 28ആം തീയതി നടക്കുന്ന മറ്റൊരു മത്സരത്തിൽ സെറേസോ ഒസാക്കയാണ് പിഎസ്ജിയുടെ എതിരാളികൾ. അതിനുശേഷം ഇന്റർ മിലാനെയാണ് പിഎസ്ജി നേരിടുക. ഈ മൂന്ന് സൗഹൃദ മത്സരങ്ങളാണ് പിഎസ്ജി പ്രീ സീസണിൽ കളിക്കുക. മെസ്സിയൊഴികെയുള്ള എല്ലാ സൂപ്പർതാരങ്ങളും ഉണ്ടാവും എന്ന് തന്നെയാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.