വീണ്ടും ഗോളടിച്ച് നെയ്മർ, നേട്ടങ്ങൾ നിരവധി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ടോളൂസെയെ പരാജയപ്പെടുത്തിയത്.സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ,യുവാൻ ബെർണാട്ട് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ.അതേസമയം ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നൽകിക്കൊണ്ട് മത്സരത്തിൽ മികച്ചു നിന്നു.
ഈ ഗോൾ നേട്ടത്തോട് കൂടി നെയ്മർ ജൂനിയർ തന്റെ ഈ സീസണിലെ ഫോം തുടരുകയാണ്.ഈ സീസണിലെ 6 മത്സരങ്ങളിൽ നിന്ന് 15 ഗോൾ പങ്കാളിത്തങ്ങൾ ഇതിനോടകം തന്നെ വഹിക്കാൻ നെയ്മർക്ക് കഴിഞ്ഞു.9 ഗോളുകളും 6 അസിസ്റ്റുകളുമാണ് നെയ്മർ നേടിയിട്ടുള്ളത്.
.@neymarjr level with Pauleta in the top goalscorers list!
— Paris Saint-Germain (@PSG_English) August 31, 2022
Having scored another goal in the Parisians' victory over Toulouse, the Paris Saint-Germain striker scored his 109th goal in all competitions for the club from the capital.https://t.co/mgPDaSGxcX pic.twitter.com/WbTDqGb5VO
മാത്രമല്ല എല്ലാ കോമ്പിറ്റിഷനിലുമായി നെയ്മർ അവസാനമായി കളിച്ച 10 മത്സരങ്ങളിലും ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിന് വേണ്ടി മൂന്ന് ഗോളുകളും പിഎസ്ജിക്ക് വേണ്ടി 11 ഗോളുകളുമാണ് ഈ കാലയളവിൽ നെയ്മർ നേടിയിട്ടുള്ളത്. തന്റെ കരിയറിലെ ഏറ്റവും വലിയ ഗോൾ സ്കോറിങ് റണ്ണാണ് നെയ്മർ നടത്തിക്കൊണ്ടിരിക്കുന്നത്.
മാത്രമല്ല ഇന്നലത്തെ ഗോളോടുകൂടി എല്ലാ കോമ്പിറ്റിഷനിലുമായി പിഎസ്ജിക്ക് വേണ്ടി 109 ഗോളുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമായ പൗലെറ്റയുടെ ഒപ്പമാണ് നിലവിൽ നെയ്മർ ഉള്ളത്.150 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 109 ഗോളുകൾ നേടിയിട്ടുള്ളത്.200 ഗോളുകൾ ഉള്ള കവാനിയാണ് ഒന്നാം സ്ഥാനത്തുള്ളത്.