വീട്ടിലെ പാർട്ടികൾ, നെയ്മറുടെ കാര്യത്തിൽ വീണ്ടും വിവാദം!
സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഒരു ലേഖനം കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ തന്റെ അയൽവാസികൾക്ക് നിരന്തരം ശല്യമായി മാറുന്നു എന്നാണ് ആ ലേഖനത്തിൽ ആരോപിച്ചിരിക്കുന്നത്.
യെവ് ലൈൻ എന്ന സ്ഥലത്താണ് നെയ്മറുടെ വീട് ഇപ്പോൾ നിലകൊള്ളുന്നത്.നെയ്മർ അവസാനമായി ആ വീട്ടിൽ പാർട്ടി നടത്തിയത് കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു കൊണ്ടാണ് പാർട്ടി നടത്തിയത്. പക്ഷേ നെയ്മറുടെ വീട്ടിൽ നിന്നും ഉയരുന്ന ശബ്ദ കോലാഹലങ്ങൾ ചെറിയതൊന്നുമല്ല,മറിച്ച് തീർത്തും തങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് എന്നാണ് അയൽവാസികൾ പരാതിപ്പെട്ടിരിക്കുന്നത്.
ഇത് ആദ്യമായി കൊണ്ടല്ല നെയ്മർക്കെതിരെ പരാതി വരുന്നത്. കഴിഞ്ഞ സീസണിലെ പിഎസ്ജിയുടെ കിരീട നേട്ടം നെയ്മർ തന്റെ വീട്ടിൽ വെച്ച് പാർട്ടി നടത്തി ആഘോഷിച്ചിരുന്നു. പുലർച്ചെ 5 മണി വരെ ആ പാർട്ടി നീണ്ടുനിന്നിരുന്നു എന്ന് അയൽവാസികളുടെ ഉറക്കത്തിനൊക്കെ അത് തടസ്സമാവുകയും ചെയ്തിരുന്നു. നെയ്മറുടെ പാർട്ടികൾ നിരന്തരം തങ്ങൾക്ക് ശല്യമാകുന്നു എന്നാണ് അയൽവാസികളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുള്ളത്.
Mayor of Bougival steps in over noise complaints from Neymar's parties – the official has spoken with the landlord, who will talk to the Brazilian's father. (RMC)https://t.co/N4dYIYutsC
— Get French Football News (@GFFN) February 10, 2023
ഇതിന്റെ അടിസ്ഥാനത്തിൽ ബൗഗിവെൽ മേയർ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെയ്മറും അയൽവാസികളും തമ്മിൽ ഒത്തുതീർപ്പിൽ എത്താനാണ് ഇപ്പോൾ മേയർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നെയ്മറുടെ പിതാവുമായും ഇക്കാര്യം ചർച്ച ചെയ്തേക്കും. അനുരഞ്ജനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ കൂടുതൽ നടപടിക്രമങ്ങളിലേക്ക് പോവാനും സാധ്യതയുണ്ട്.
നെയ്മറുടെ കരിയറിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ പുതിയ സംഭവമൊന്നുമല്ല. നിലവിൽ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ബ്രസീലിന് സൂപ്പർതാരത്തിന് കഴിയുന്നുണ്ട്.