വീടായി അനുഭവപ്പെടാൻ തുടങ്ങി, മെസ്സിയിപ്പോൾ മികവിലേക്ക് തിരിച്ചെത്തി : നെയ്മർ

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജിയിലെത്തിയത്. എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.33 മത്സരങ്ങളിൽ നിന്ന് കേവലം 11 ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞത്.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ. മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ 3 ഗോളുകളും ആറ് അസിസ്റ്റുകളും മെസ്സി ഇപ്പോൾ തന്നെ നേടി കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് ഉറ്റ സുഹൃത്തായ നെയ്മർ ജൂനിയർ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സി ഇപ്പോൾ ഒരുപാട് ഇമ്പ്രൂവ് ആയി എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.പിഎസ്ജിയിപ്പോൾ മെസ്സിക്ക് ഒരു വീടുപോലെ അനുഭവപ്പെടാൻ തുടങ്ങിയെന്നും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ ഒരുപാട് കാലമായി എനിക്കറിയാം. ഞാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നുമുണ്ട്.അത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടാവുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.കാരണം ഒരുപാട് വർഷം മെസ്സി ബാഴ്സയിൽ കളിച്ച താരമാണ്.അതുകൊണ്ടുതന്നെ ഈ മാറ്റം അദ്ദേഹത്തിനും കുടുംബത്തിനും വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോൾ മെസ്സി ഇംപ്രൂവ് ആവുന്നുണ്ട്. അദ്ദേഹത്തിന് ഇവിടം വീടുപോലെ അനുഭവപ്പെടുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് കളി തമാശകളുമായി മുന്നോട്ടു പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ മുന്നിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളത് ഞങ്ങൾക്കറിയാം. പക്ഷേ അതെല്ലാം മറികടക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ നെയ്മറും ഉജ്ജ്വല ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.9 ഗോളുകളും 7 അസിസ്റ്റുകളും ഇതിനോടകം തന്നെ നെയ്മർ നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *