വരവും പോക്കും ലക്ഷ്യങ്ങളും,സാവി അണിയറയിൽ ഒരുക്കുന്നത് അതിശക്തമായ ഇലവനെ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകം വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒന്നാണ്. ഒരുപിടി താരങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. അതേ സമയം ചില താരങ്ങളെ എത്തിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റു ചില സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നുമുണ്ട്.
ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസ് ബാഴ്സയോട് വിടപറഞ്ഞിരുന്നു.കൂടാതെ ലോൺ അടിസ്ഥാനത്തിൽ ലെങ്ലെറ്റും ബാഴ്സ വിട്ടിരുന്നു.അഡമ ട്രയോറെ,ലൂക്ക് ഡി യോങ് എന്നിവർ ലോൺ കാലാവധി പൂർത്തിയാക്കിക്കൊണ്ട് ബാഴ്സയോട് വിടചൊല്ലിയിരുന്നു. സൂപ്പർ താരം ഡി യോങ് യുണൈറ്റഡിലേക്ക് ചേക്കേറാനും സാധ്യതകളുണ്ട്.
അതേസമയം ഫ്രീ ട്രാൻസ്ഫറിൽ ഫ്രാങ്ക് കെസ്സി,ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നിവരെ ബാഴ്സ സ്വന്തമാക്കി കഴിഞ്ഞു.ഡെമ്പലെയുടെ കരാർ പുതുക്കാനും ധാരണയായി കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയുമായും ബാഴ്സ ധാരണയിൽ എത്തിയിട്ടുണ്ട്. ഇതിനുപുറമേ ലെവന്റോസ്ക്കി,ആസ്പിലിക്യൂട്ട,മാർക്കോസ് അലോൺസോ എന്നിവരെയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.
ഏതായാലും ഈ ട്രാൻസ്ഫർ ലക്ഷ്യങ്ങളൊക്കെ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഒരു ശക്തമായ ഇലവനയായിരിക്കും ബാഴ്സയുടെ പരിശീലകനായ സാവിക്ക് ലഭ്യമാവുക. അത്തരത്തിലുള്ള ഒരു സാധ്യത ഇലവനെ ഇപ്പോൾ പ്രമുഖ മാധ്യമമായ എക്സ്പ്രസ് നൽകിയിട്ടുണ്ട്.നമുക്ക് അതൊന്നും പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) July 13, 2022
ഗോൾകീപ്പറായി കൊണ്ട് ടെർ സ്റ്റീഗൻ തന്നെയായിരിക്കും ഉണ്ടാവുക. പ്രതിരോധനിരയിൽ ആസ്പിലിക്യൂട്ട,അരൗഹോ,ക്രിസ്റ്റൻസൺ,അലോൺസോ എന്നിവർ അണിനിരന്നേക്കും.മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ യുവ സൂപ്പർതാരങ്ങളായ ഗാവിയും പെഡ്രിയുമുണ്ടാകും. ഇവർക്കൊപ്പം കെസ്സിയായിരിക്കും മധ്യ നിരയിൽ ഉണ്ടാവുക. മുന്നേറ്റ നിരയിൽ റഫീഞ്ഞയും ഡെമ്പലെയുമുണ്ടാകും. ഇരുവർക്കും ഒപ്പം സ്ട്രൈക്കർ റോളിൽ ലെവന്റോസ്ക്കിയുമുണ്ടാകും.
ഇതാണ് ഇപ്പോൾ എക്സ്പ്രസ് നൽകുന്ന സാധ്യത ഇലവൻ. ചുരുക്കത്തിൽ എഫ്സി ബാഴ്സലോണ ട്രാൻസ്ഫർ ടാർഗറ്റുകളെയെല്ലാം സ്വന്തമാക്കി കഴിഞ്ഞാൽ ഒരു ശക്തമായ നിരയെയായിരിക്കും അടുത്ത സീസണിൽ എതിരാളികൾക്ക് നേരിടേണ്ടി വരിക.