ലോകത്തിലെ ഏറ്റവും വലിയ ക്ലബാണ് PSG : യുവസൂപ്പർ താരം പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ PSG മുന്നേറ്റ നിരയിലെ യുവ സൂപ്പർതാരമായ ഹ്യൂഗോ എകിറ്റിക്കെയെ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ റെയിംസിൽ നിന്നും PSG ഇപ്പോൾ ടീമിൽ എത്തിച്ചിട്ടുണ്ട്. താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും പിഎസ്ജിക്ക് മുന്നിലുണ്ട്.

ഏതായാലും കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ലെ പാരീസിയന് താരം ഒരു അഭിമുഖം നൽകിയിരുന്നു. നിരവധി കാര്യങ്ങൾ കുറിച്ച് എകിറ്റിക്കെ ഈ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.ഫ്രാൻസിലെ മാത്രമല്ല ലോകത്തിലെ തന്നെ വലിയ ക്ലബ്ബാണ് പിഎസ്ജിയെന്നും തനിക്ക് ഇവിടെ വെച്ച് ഏറ്റവും ഉയർന്ന ലെവലിൽ എത്തണമെന്നുമാണ് എകിറ്റിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഒന്നിനെയും പേടിക്കുന്നില്ല.ഏറ്റവും ഉയർന്ന ലെവലിൽ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ്ബാണ് പിഎസ്ജി.മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബാണ് പിഎസ്ജി. തീർച്ചയായും എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. അതൊക്കെ പതിയെ പതിയെ കരസ്ഥമാക്കണം. ആരും ജനിക്കുമ്പോൾ തന്നെ മികച്ച താരങ്ങളായി പിറന്നു വീഴുന്നില്ലല്ലോ. മറിച്ച് മികച്ച താരങ്ങളായി മാറുകയാണ് ചെയ്യുന്നത്. എന്റെ ലക്ഷ്യവും അത് തന്നെയാണ് ” ഇതാണ് എകിറ്റിക്കെ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിൽ താരം 10 ഗോളുകൾ കരസ്ഥമാക്കിയിരുന്നു. ന്യൂ കാസിൽ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എകിറ്റിക്കെ പിഎസ്ജിയെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *