ലോകത്തിലെ ഏറ്റവും മികച്ച താരം : പിഎസ്ജി സൂപ്പർ താരത്തെ പറ്റി സെന്റ് എറ്റിനി താരം പറയുന്നു!
കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് സൂപ്പർതാരമായ കിലിയൻ എംബപ്പേ പുറത്തെടുത്തത്. രണ്ട് ഗോളുകളാണ് താരം നേടിയത്.ഈ സീസണിൽ പലപ്പോഴും താരത്തിന്റെ ഗോളുകളാണ് പിഎസ്ജിയെ മുന്നോട്ട് കൊണ്ട് പോകുന്നത്. റയലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലും വിജയഗോൾ നേടിയത് എംബപ്പേയായിരുന്നു.
ഏതായാലും എംബപ്പേയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സെന്റ് എറ്റിണി താരമായ ആദിൽ ഔചീഷ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എംബപ്പേ എന്നാണ് ആദിൽ പറഞ്ഞിട്ടുള്ളത്. മത്സരശേഷം പ്രമുഖ മാധ്യമമായ ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘Best Player in the World’ – Former PSG Youth Player Makes Bold Claim About Kylian Mbappé https://t.co/VKkUXx1MEb
— PSG Talk (@PSGTalk) February 28, 2022
” ലോകത്തിലെ ഏറ്റവും മികച്ച താരം,അത് കിലിയൻ എംബപ്പേയാണ്.നമ്മളത് മറച്ചു വെക്കേണ്ട കാര്യമില്ല.പിഎസ്ജിയോടൊപ്പം അദ്ദേഹം അത് ഞങ്ങൾക്കെതിരെ ഒരിക്കൽ കൂടി തെളിയിച്ചു. ഫ്രാൻസ് ടീമിനോടൊപ്പവും അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. കാരണം അദ്ദേഹമൊരു കഠിനാധ്വാനിയാണ്. ഒന്നും വിട്ടു നൽകാൻ ഇഷ്ടപ്പെടാത്ത ഒരു താരമാണ് അദ്ദേഹം. എല്ലാം നേടാൻ എംബപ്പേ ആഗ്രഹിക്കുന്നു. അദ്ദേഹം ഇതുപോലെ തുടരുകയാണെങ്കിൽ ഓരോ ദിവസവും അദ്ദേഹം കൂടുതൽ കൂടുതൽ കരുത്താർജ്ജിക്കും ” ഇതാണ് എംബപ്പേയെ കുറിച്ച് ഔചീഷ് പറഞ്ഞത്.
ഈ ലീഗ് വണ്ണിൽ 14 ഗോളുകളും 10 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും 4 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.