ലൈംഗിക അതിക്രമ കേസ്, ഫ്രഞ്ച് താരത്തിന് ശിക്ഷ വിധിച്ചു!

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ മൊണാക്കോക്ക് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് വിസാം ബെൻ യെഡർ. 34 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഫ്രാൻസിന് വേണ്ടി 6 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ കരിയർ അവതാളത്തിലായിട്ടുണ്ട്. താരം ലൈംഗിക അതിക്രമ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.നീസിലെ കോടതി അദ്ദേഹത്തിന് ഇപ്പോൾ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വർഷത്തെ സസ്പെൻഡഡ് തടവ് ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിട്ടുള്ളത്. അതായത് അദ്ദേഹത്തിന് ഈ തടവ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കില്ല എന്നുള്ളതാണ്.

കൂടാതെ ഫൈനും ഇദ്ദേഹത്തിന് ചുമത്തപ്പെട്ടിട്ടുണ്ട്.6500 യൂറോ നഷ്ടപരിഹാരമായി കൊണ്ട് ഇരക്ക് നൽകേണ്ടതുണ്ട്. ഇതിന് പുറമേ 5000 യൂറോ ഫൈൻ ആയി കൊണ്ട് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്.കൂടാതെ 6 മാസത്തേക്ക് ഡ്രൈവിംഗ് ബാൻ കൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഇത്രയധികം ശിക്ഷകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

താരത്തിനെതിരെ മറ്റൊരു ലൈംഗിക അതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അതിലും താരത്തിന് ശിക്ഷ നടപടികൾ ഏൽക്കേണ്ടി വന്നേക്കും.മുൻപ് താരത്തിനെതിരെ അദ്ദേഹത്തിന്റെ ഭാര്യയും സൈക്കോളജിക്കൽ വയലൻസിന് കേസ് നൽകിയിരുന്നു. അങ്ങനെ എപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള ഒരു താരം കൂടിയാണ് യെഡർ.

നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്.കേസ് കാരണത്താൽ അദ്ദേഹത്തിന്റെ ക്ലബ്ബായ മൊണാക്കോ താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇനി കരിയർ തിരിച്ചുപിടിക്കുക എന്നത് യെഡറിനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *