ലീഗ് വണ്ണും കരസ്ഥമാക്കി,ക്ലബുകൾക്കായി 35 കിരീടങ്ങൾ പൂർത്തിയാക്കി മെസ്സി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ലെൻസാണ് പിഎസ്ജിയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്.പിഎസ്ജിയുടെ ഗോൾ നേടിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു.മത്സരത്തിന്റെ 68-ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് മെസ്സി ഗോൾ കരസ്ഥമാക്കിയത്.
ഈ സമനിലയോട് കൂടി ഇത്തവണത്തെ ലീഗ് വൺ കിരീടം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.34 മത്സരങ്ങളിൽ നിന്ന് 78 പോയിന്റ് നേടിക്കൊണ്ടാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. തങ്ങളുടെ പത്താമത്തെ ലീഗ് വൺ കിരീടമാണ് ഇപ്പോൾ പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.
ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ ആദ്യത്തെ ലീഗ് വൺ കിരീടമാണ് ഇത്.ഇതോട് കൂടി ക്ലബ് കരിയറിൽ 35 കിരീടങ്ങൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ബാക്കിയുള്ള 34 കിരീടങ്ങളും മെസ്സി ബാഴ്സയോടൊപ്പമായിരുന്നു കരസ്ഥമാക്കിയിരുന്നത്.മെസ്സിയുടെ 11-ആം ലീഗ് കിരീടമാണിത്.
Lionel Messi has now won 35 trophies in his first-team club career:
— Squawka (@Squawka) April 23, 2022
◎ 10 x La Liga
◎ 7 x Supercopa
◎ 7 x Copa Del Rey
◎ 4 x Champions League
◎ 3 x Super Cup
◎ 3 x Club World Cup
◉ 1 x Ligue 1
His first away from Barcelona. 🥺 pic.twitter.com/5123OL4YaD
10 ലാ ലിഗ,7 സൂപ്പർ കോപ,7 കോപ ഡെൽ റേ,4 ചാമ്പ്യൻസ് ലീഗ്,3 സൂപ്പർ കപ്പ്,3 ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയായിരുന്നു ഇതിനു മുമ്പ് മെസ്സി ക്ലബ്ബിനു വേണ്ടി സ്വന്തമാക്കിയിരിക്കുന്നത്.ഈ കൂട്ടത്തിലേക്കാണ് പിഎസ്ജിയോടൊപ്പം നേടിയ ലീഗ് വൺ കിരീടവും ചേർക്കപ്പെടുന്നത്.
നിലവിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡ് ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവെസിന്റെ പേരിലാണ്.ഈ റെക്കോർഡ് തകർക്കാൻ മെസ്സിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.