ലിവർപൂൾ,ബാഴ്സ,യുവന്റസ്…പരേഡസ് എങ്ങോട്ട്?

ഈ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിരയിലേക്ക് കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.വീറ്റിഞ്ഞ,റെനാറ്റോ സാഞ്ചസ് എന്നിവർ നിലവിൽ പിഎസ്ജി താരങ്ങളാണ്. അതുകൊണ്ടുതന്നെ മധ്യനിരയിലെ അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസിനെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിരുന്നു.

പരേഡസ് യുവന്റസിലേക്ക് ചേക്കേറുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായ ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അഡ്രിയാൻ റാബിയോട്ടിനെ ടീമിൽ നിന്നും ഒഴിവാക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പരേഡസിന്റെ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു.പക്ഷെ യുവന്റസിന്റെ കാര്യത്തിലെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

അതേസമയം ഈ അർജന്റൈൻ താരത്തിൽ ഏറ്റവും പുതുതായി താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ആണ്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ അർജന്റീന മാധ്യമമായ TYC സ്പോർട് ജേണലിസ്റ്റ് GASTON EDUL ആണ്. ലിവർപൂൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിഎസ്ജിയുമായി കോൺടാക്ട് ചെയ്തിട്ടില്ല.

അതേസമയം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ, ഇറ്റാലിയൻ വമ്പൻമാരായ റോമാ എന്നിവർക്കൊക്കെ താരത്തിൽ താല്പര്യമുണ്ട്. പക്ഷേ ബാഴ്സ താരത്തെ സ്വന്തമാക്കാൻ സാധ്യത കുറവാണ്. എന്തെന്നാൽ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിൽ ബാഴ്സ ഇപ്പോൾ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. മുമ്പ് പരേഡസ് കളിച്ചിട്ടുള്ള ക്ലബ്ബ് കൂടിയാണ് റോമ.മൊറിഞ്ഞോ താരത്തെ സ്വന്തമാക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഏതായാലും ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ താരത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *