ലിവർപൂളിനെ തോൽപ്പിച്ചു, ബ്രസീലിയൻ താരത്തെ സ്വന്തമാക്കി പിഎസ്ജി!
ഓരോ ട്രാൻസ്ഫർ ജാലകങ്ങളിലും കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ എപ്പോഴും സാധിക്കുന്ന ഒരു ക്ലബ്ബാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി.എന്നാൽ കഴിഞ്ഞ സമ്മറിലായിരുന്നു ലയണൽ മെസ്സിയും നെയ്മറും റാമോസുമൊക്കെ ക്ലബ്ബ് വിട്ടിരുന്നത്. പക്ഷേ വേറെ മികച്ച താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു.ഈ ജനുവരിയിലും കൂടുതൽ താരങ്ങളെ അവർ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.
ബ്രസീലിയൻ യുവ പ്രതിഭയായ ലുകാസ് ബെറാൾഡോ ഇനിമുതൽ പിഎസ്ജിക്ക് വേണ്ടിയാണ് കളിക്കുക. 20 വയസ്സ് മാത്രം പ്രായമുള്ള താരം ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയിൽ നിന്നാണ് വരുന്നത്. 20 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്. താരത്തെ സ്വന്തമാക്കിയ വിവരം പിഎസ്ജി തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.
La première journée parisienne de notre recrue Lucas Beraldo 🤩🙌
— Paris Saint-Germain (@PSG_inside) January 1, 2024
❤️💙 #WelcomeBeraldo pic.twitter.com/EOLUrnDANS
സെന്റർ ബാക്ക് പൊസിഷനിലാണ് ഈ ബ്രസീലിയൻ താരം കളിച്ചുകൊണ്ടിരിക്കുന്നത്. ബ്രസീലിന്റെ അണ്ടർ 20 ടീമിന് വേണ്ടി കളിക്കാൻ ബെറാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.താരത്തിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവരെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിക്കുകയായിരുന്നു.അഞ്ചുവർഷത്തെ കരാറിലാണ് ഈ താരം ഒപ്പു വച്ചിരിക്കുന്നത്. ക്ലബ്ബിൽ 35 ആം നമ്പർ ജേഴ്സിയാണ് ബെറാൾഡോ അണിയുക.താരത്തിന്റെ വരവോടുകൂടി പ്രതിരോധത്തിൽ കൂടുതൽ ഓപ്ഷനുകൾ ഇപ്പോൾ പിഎസ്ജിക്ക് ലഭ്യമായി കഴിഞ്ഞു.
പിഎസ്ജിയിൽ ചേരാൻ സാധിച്ചതിൽ ബെറാൾഡോ വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇതൊന്നും മുന്നോട്ടുപോവാൻ ഇത് തീർച്ചയായും തന്നെ സഹായിക്കുമെന്നും ബെറാൾഡോ പറഞ്ഞിട്ടുണ്ട്. നിലവിൽ മികച്ച രൂപത്തിൽ കളിക്കാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജി തന്നെയാണ്.