ലക്ഷ്യം ഒന്നേയൊന്ന് മാത്രം,നെയ്മർ പിഎസ്ജി വിടില്ല!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ. താരത്തെ ഈ സമ്മറിൽ ഒഴിവാക്കാൻ പിഎസ്ജി ആലോചിച്ചിരുന്നു.അനുയോജ്യമായ ക്ലബ്ബിനെ ലഭിക്കുകയാണെങ്കിൽ താരത്തെ കൈവിടാനായിരുന്നു പിഎസ്ജിയുടെ പദ്ധതി.
എന്നാൽ നെയ്മർ ജൂനിയർക്ക് പിഎസ്ജി വിട്ടുപോവാൻ യാതൊരുവിധ താൽപര്യവുമില്ല. ഇക്കാര്യം ഒരിക്കൽ കൂടി പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ വർഷത്തിലാണ് ഖത്തർ വേൾഡ് കപ്പ് അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച നിലയിൽ വേൾഡ് കപ്പിന് എത്താനാണ് നെയ്മർ ആഗ്രഹിക്കുന്നത്.നെയ്മർ തന്റെ ശ്രദ്ധ മുഴുവനും ഇപ്പോൾ വേൾഡ് കപ്പിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നിലവിൽ അദ്ദേഹം ക്ലബ് വിടാൻ ആഗ്രഹിക്കാത്തത് എന്നുള്ളതാണ് ഇതിന്റെ കാരണമായി കൊണ്ട് ഗോൾ ഡോട്ട് കോം ചൂണ്ടിക്കാണിക്കുന്നത്.
വരുന്ന വേൾഡ് കപ്പിൽ ബ്രസീലിന് വേണ്ടി പ്രധാനപ്പെട്ട പങ്കുവഹിക്കാൻ തനിക്ക് കഴിയുമെന്നാണ് നെയ്മർ വിശ്വസിക്കുന്നത്. എന്നാൽ ഈ സമയത്ത് ക്ലബ്ബ് വിട്ടു കഴിഞ്ഞാൽ അത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും നെയ്മർ കരുതുന്നുണ്ട്.അതുകൊണ്ടുതന്നെ താരം ക്ലബ് വിടാൻ ഒരുക്കമല്ല.
അതേസമയം പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്കും താരത്തെ ആവശ്യമുണ്ട്. നെയ്മറെ കുറിച്ച് ഗാൾട്ടിയർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 14, 2022
“നെയ്മർ ഒരു വേൾഡ് ക്ലാസ് താരമാണ്. എല്ലാ പരിശീലകരും ക്ലബ്ബിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് നെയ്മർ ജൂനിയർ. ടീമിൽ ഞങ്ങൾക്ക് ഒരു ബാലൻസ് കണ്ടെത്തേണ്ടതുണ്ട്.എന്താണ് നെയ്മറിൽ നിന്നും എനിക്ക് ആവശ്യമുള്ളത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ഗാൾട്ടിയർ നെയ്മറെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ നെയ്മർ ജൂനിയർ പിഎസ്ജിയോടൊപ്പം അടുത്ത സീസണിനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം ഈ സമ്മറിൽ പിഎസ്ജി വിടില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.