റിപ്പയർ വിൻഡോ : ജനുവരി ട്രാൻസ്ഫർ ജാലകത്തെ കുറിച്ച് ലിയനാർഡോ പറയുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ ക്ലബാണ് പിഎസ്ജി. പല താരങ്ങളെയും ഫ്രീ ഏജന്റുമാരായി കൊണ്ടായിരുന്നു പിഎസ്ജി സ്വന്തമാക്കിയിരുന്നത്.ഇനി ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തെ കുറിച്ചുള്ള തങ്ങളുടെ പദ്ധതികളും അഭിപ്രായങ്ങളും ഇപ്പോൾ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ വ്യക്തമാക്കിയിട്ടുണ്ട്. ടീമിലെ പ്രശ്നങ്ങൾ ശരിയായാക്കാനുള്ള, അഥവാ റിപ്പയർ ട്രാൻസ്ഫർ വിൻഡോ എന്നാണ് ഇദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ട്രാൻസ്ഫർ വിൻഡോ ഒരു സ്റ്റോക്ക് മാർക്കറ്റ് പോലെയാണ്. എല്ലാവരും എല്ലാവരെയും എല്ലാ സമയത്തും വിളിക്കും.പക്ഷേ ജനുവരി ട്രാൻസ്ഫർ വിൻഡോ വ്യത്യസ്ഥമാണ്.ഞങ്ങൾ ഇതിനെ റിപ്പയർ ട്രാൻസ്ഫർ വിൻഡോ എന്നാണ് വിളിക്കാറുള്ളത്.സാധാരണ രൂപത്തിൽ ടീമുകൾക്ക് ചിലത് കൂടുതൽ ആവിശ്യമായി വരും.അത് ശരിയാക്കാനുള്ള വിൻഡോയാണ്.അല്ലാതെ വലിയ ഇൻവെസ്റ്റ്‌മെന്റുകൾക്ക് ഞങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തെ നോക്കി കാണുന്നില്ല ” ഇതാണ് ലിയനാർഡോ പറഞ്ഞത്.

അതേസമയം പിഎസ്ജി കൂടുതൽ പണമൊഴുക്കുന്നു എന്ന വിമർശനങ്ങൾക്കും ഇദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയെക്കാൾ പണം ചിലവഴിച്ച 7 ക്ലബുകൾ ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

“മറ്റുള്ളവരേക്കാൾ കൂടുതലൊന്നും പിഎസ്ജി ചിലവഴിക്കാറില്ല.ഞങ്ങളേക്കാൾ ചിലവഴിച്ച ഏഴ് ക്ലബുകളുണ്ട്.എന്നിട്ടും ഞങ്ങളെയാണ് ആദ്യ സ്ഥാനത്ത് പരിഗണിക്കുന്നത്. അത് സത്യമല്ല.ട്രാൻസ്ഫർ വിൻഡോകൾ ആളുകളെ ചിരിപ്പിക്കുന്നു.നിങ്ങൾ കാര്യങ്ങൾ പ്ലാൻ ചെയ്താലും, ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചാൽ നിങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ നടക്കുക ” ലിയനാർഡോ പറഞ്ഞു.

ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി താരങ്ങളെ സ്വന്തമാക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *