റാമോസ് തിരിച്ചെത്തി, പിഎസ്ജിക്ക് ആശ്വാസം!

സൂപ്പർ താരം സെർജിയോ റാമോസിനെ ഈ സീസണിലായിരുന്നു പിഎസ്ജി റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ പോലും റാമോസിന് സാധിച്ചിരുന്നില്ല. കാഫ് ഇഞ്ചുറിയായിരുന്നു താരത്തെ അലട്ടിയിരുന്നത്. പരിക്ക് മൂലം ഇപ്പോൾ നടക്കുന്ന സ്പെയിനിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കും റാമോസിനെ പരിഗണിച്ചിരുന്നില്ല.

ദീർഘകാലമായി റാമോസ് ഒരു മത്സരത്തിൽ പങ്കെടുത്തിട്ട്. കഴിഞ്ഞ സീസണിലും സമാനമായ അവസ്ഥയിലൂടെയായിരുന്നു റാമോസ് കടന്നു പോയികൊണ്ടിരുന്നത്. റയലിന് വേണ്ടിയുള്ള ഭൂരിഭാഗം മത്സരങ്ങളും റാമോസിന് നഷ്ടമായിരുന്നു.എന്നാൽ പിഎസ്ജിക്കും ആരാധകർക്കും സന്തോഷം നൽകുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. സെർജിയോ റാമോസ് ഇപ്പോൾ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റാമോസ് പിഎസ്ജിയോടൊപ്പം കളക്റ്റീവായി പരിശീലനം നടത്തിയത്. ഇനിയുള്ള പരിശീലനവേളകളിലും താരം പങ്കെടുത്തേക്കും.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം റാമോസ് പിഎസ്ജിക്ക് വേണ്ടി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്.നവംബർ,20-ആം തിയ്യതിയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക.ലീഗ് വണ്ണിൽ നാന്റെസിനെതിരെ സ്വന്തം മൈതാനത്താണ് പിഎസ്ജി ബൂട്ടണിയുക.

Leave a Reply

Your email address will not be published. Required fields are marked *