റാമോസ് ഇന്ന് കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!
ഇന്ന് കോപേ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ഫെയ്ഗ്നീസ് ആണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:40-നാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ സൂപ്പർ താരം സെർജിയോ റാമോസ് ഇറങ്ങുമോ എന്നുള്ള കാര്യമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഏതായാലും ഈ ചോദ്യത്തിനുള്ള മറുപടി പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പറഞ്ഞിട്ടുണ്ട്. ടീമിനോടൊപ്പം റാമോസ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ ഇല്ലയോ എന്നുള്ളത് തീരുമാനിച്ചിട്ടില്ല എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Mauricio Pochettino Discusses the Availability of Sergio Ramos for Their Coupe de France Matchup https://t.co/catPxHNH5w
— PSG Talk (@PSGTalk) December 18, 2021
” കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നല്ല രൂപത്തിലാണ് റാമോസ് പരിശീലനം നടത്തിയിട്ടുള്ളത്.പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. അദ്ദേഹം മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുമോ അതോ ബെഞ്ചിലായിരിക്കുമോ എന്നുള്ളത് മത്സരത്തിന് മുന്നേ മാത്രമാണ് തീരുമാനിക്കുക. ടീമിന്റെ വിജയത്തിനും പ്രകടനത്തിലെ പുരോഗതിക്കുമാണ് എപ്പോഴും മുൻഗണന നൽകുന്നത്.താരങ്ങൾ എല്ലാവരും തന്നെ മോട്ടിവേറ്റഡാണ് ” പോച്ചെ പറഞ്ഞു.
ഇത് വരെ പിഎസ്ജിക്ക് വേണ്ടി ഒരു മത്സരം മാത്രമാണ് റാമോസ് കളിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം പരിക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.