റാമോസിന്റെ വരവ് ഗുണം ചെയ്യുമോ? പോച്ചെട്ടിനോക്ക്‌ പറയാനുള്ളത്!

സൂപ്പർ താരം സെർജിയോ റാമോസ് ഈ സമ്മറിലായിരുന്നു പിഎസ്ജിയിൽ എത്തിയത്. താരം പരിശീലനം ആരംഭിച്ചുവെങ്കിലും പരിക്ക് കാരണം അരങ്ങേറ്റം വൈകുകയാണ്. ട്രോഫിഡെസ് ചാമ്പ്യൻസ് ഫൈനലിൽ ലില്ലിക്കെതിരെ റാമോസ് കളിക്കാനുള്ള സാധ്യത കുറവാണ്. ഏതായാലും റാമോസിന്റെ വരവിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. റാമോസിന്റെ വരവ് ടീമിന്റെ കാര്യക്ഷമതയും ശക്തിയും വർധിപ്പിക്കുമെന്നും ചാമ്പ്യൻസ് ലീഗ് പോലെ വലിയ കിരീടങ്ങൾ നേടണമെങ്കിൽ റാമോസിനെ പോലെയുള്ള വലിയ താരങ്ങളുടെ സാന്നിധ്യം ടീമിൽ വേണമെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം ലെ പാരീസിയന് പോച്ചെട്ടിനോ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അതിലാണ് സ്പാനിഷ് താരത്തെ കുറിച്ച് സംസാരിച്ചത്.

” എല്ലാ വലിയ ക്ലബുകളെയും പോലെ, ഓരോ പൊസിഷനിലും ഒരേ ലെവലിൽ ഉള്ള രണ്ട് വീതം താരങ്ങളെ ഞങ്ങൾക്ക്‌ ആവിശ്യമുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് പോലെയുള്ള കിരീടങ്ങളെ നമ്മൾ ലക്ഷ്യം വെക്കുമ്പോൾ.സെർജിയോ റാമോസിന്റെ വരവ് ഞങ്ങളുടെ ശക്തിയും കാര്യക്ഷമതയും വർധിപ്പിക്കും.പക്ഷേ ഞങ്ങൾ ഏത് സിസ്റ്റമാണ് ഉപയോഗിക്കാൻ പോവുന്നതെന്ന് വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഒരുപക്ഷെ പുതിയ സിസ്റ്റം വരാം, അതല്ലെങ്കിൽ പഴയത് തന്നെ ഉപയോഗിക്കാം ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

അതേസമയം ക്ലബ്ബിന്റെ ട്രാൻസ്ഫറുകളെ അഭിനന്ദിക്കാനും പോച്ചെട്ടിനോ മറന്നില്ല. ” ക്ലബ് മികച്ച രൂപത്തിലാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നത്.ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ തന്നേ ഞങ്ങൾ ലക്ഷ്യം വെച്ചതെന്തോ,അതിനെയൊക്കെ സ്വന്തമാക്കാൻ ഞങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്.പിഎസ്ജിക്കൊപ്പം വർക്ക്‌ ചെയ്യുന്നത് എനിക്കൊരുപാട് സന്തോഷം നൽകുന്ന കാര്യമാണ് ” പോച്ചെട്ടിനോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!