റാമോസിന്റെ ഭാവി എന്ത്? ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത്.

2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സ്പാനിഷ് സൂപ്പർ താരമായ സെർജിയോ റാമോസ് പിഎസ്ജിയിൽ എത്തിയത്.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബിൽ എത്തിയിരുന്നത്. രണ്ടുവർഷത്തെ കരാറിലായിരുന്നു അദ്ദേഹം ഒപ്പുവച്ചിരുന്നത്. എന്നാൽ ആദ്യ സീസണിൽ അദ്ദേഹം ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്.

പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു റാമോസിന് കളിക്കാൻ സാധിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ പിഎസ്ജി അധികൃതർ അസംതൃപ്തരായിരുന്നു. ആരാധകരിൽ നിന്ന് പോലും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ ഈ സീസണിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.കൂടുതൽ മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഈ സീസണോടു കൂടിയാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. ഈ കരാർ ഇതുവരെ പിഎസ്ജി പുതുക്കിയിട്ടില്ല.ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ഇതുവരെ ഒരു പുതിയ ഓഫർ റാമോസിന് നൽകാൻ പിഎസ്ജി തയ്യാറായിട്ടില്ല.

താരത്തിന്റെ കരാറിന്റെ ഇനിയും കാത്തിരിക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. ഇനി നടക്കാനുള്ള മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തിയാൽ ഒരുപക്ഷേ അദ്ദേഹത്തിന് പുതിയ ഓഫർ നൽകിയേക്കും. എന്നിരുന്നാലും മിലാൻ സ്ക്രിനിയർ വരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അവസരങ്ങൾ പരിമിതമായിരിക്കും.

ചുരുക്കത്തിൽ റാമോസിന് പിഎസ്ജിയിൽ തുടരണമെങ്കിൽ ഇനി വരുന്ന മത്സരങ്ങൾ നിർണായകമാണ്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം ഇമ്പാക്ട് ഉണ്ടാക്കേണ്ടി വരും.ഈ സീസണിൽ പലപ്പോഴും പിഎസ്ജിയുടെ ഡിഫൻസ് താളം തെറ്റുന്ന കാഴ്ച കാണാമായിരുന്നു. അതുകൊണ്ടുതന്നെ റാമോസിനും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *