റാമോസിന്റെ കരാർ റദ്ദാക്കുമോ? നിലപാട് വ്യക്തമാക്കി ലിയനാർഡോ!
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം സെർജിയോ റാമോസ് ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. എന്തെന്നാൽ പരിക്ക് മൂലം ദീർഘകാലമായി അദ്ദേഹം പുറത്താണ്. താരം പിഎസ്ജിയിൽ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസത്തോളം പിന്നിട്ട് കഴിഞ്ഞു. എന്നാൽ ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറാൻ റാമോസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിലും സമാനഅവസ്ഥ തന്നെയായിരുന്നു റാമോസിന് ഉണ്ടായിരുന്നത്. റയലിന് വേണ്ടിയുള്ള മുപ്പതോളം മത്സരങ്ങളായിരുന്നു കഴിഞ്ഞ സീസണിൽ റാമോസിന് നഷ്ടമായത്.
താരം പരിക്കിൽ നിന്നും മോചിതനാവാത്തത് പിഎസ്ജിക്ക് തലവേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്. അത്കൊണ്ട് തന്നെ പിഎസ്ജി റാമോസിന്റെ കരാർ റദ്ധാക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനായിരുന്നു ഇക്കാര്യം പുറത്ത് വിട്ടിരുന്നത്.എന്നാൽ ഇതിനെ തള്ളിക്കൊണ്ട് പിഎസ്ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോ രംഗത്ത് വന്നിട്ടുണ്ട്.റാമോസിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയാമെന്നും ഇതെല്ലാം സ്പാനിഷ് മാധ്യമങ്ങളുടെ കളിയാണ് എന്നുമാണ് ലിയനാർഡോ അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 2, 2021
” റാമോസിന് ഇഞ്ചുറിയാണ് എന്നുള്ള കാര്യം ഞങ്ങൾക്കറിയാം.സ്പാനിഷ് മാധ്യമങ്ങൾ ഇവിടെ കളിക്കുകയാണ് ചെയ്യുന്നത്.നമുക്ക് എല്ലാവർക്കുമറിയാം അദ്ദേഹത്തിന് പ്രശ്നമുണ്ടെന്ന്.എന്താണ് സംഭവിക്കുന്നത് എന്നുള്ള കാര്യവും എല്ലാവർക്കുമറിയാം ” ഇതാണ് റാമോസിന്റെ കാര്യത്തിൽ ലിയനാർഡോ നിലപാട് രേഖപ്പെടുത്തിയത്.
ഏതായാലും പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അവർക്ക് റാമോസിന്റെ സഹായം ആവിശ്യമാണ്. താരം എത്രയും പെട്ടന്ന് അരങ്ങേറ്റം കുറിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.