റാമോസിന്റെ അരങ്ങേറ്റം ഇന്നുണ്ടാവുമോ? പോച്ചെട്ടിനോ പറയുന്നു!
ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം സെർജിയോ റാമോസിന് ഇതുവരെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിരുന്നില്ല. പരിക്കായിരുന്നു താരത്തെ അലട്ടിയിരുന്നത്. എന്നാൽ പരിക്കിൽ നിന്നും മുക്തനായ റാമോസ് കഴിഞ്ഞ ദിവസം ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു.
ലീഗ് വണ്ണിൽ പിഎസ്ജി ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് നടക്കുന്ന മത്സരത്തിൽ നാന്റെസാണ് പിഎസ്ജിയുടെ എതിരാളികൾ.പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ റാമോസ് പിഎസ്ജിക്കായി അരങ്ങേറുമോ എന്നുള്ളതാണ് ആരാധകക്കറിയേണ്ട കാര്യം. എന്നാൽ റാമോസ് അരങ്ങേറുമെന്നുള്ള കാര്യത്തിൽ പോച്ചെട്ടിനോ ഉറപ്പ് പറഞ്ഞിട്ടില്ല. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പോച്ചെട്ടിനോ പറഞ്ഞത് ഇങ്ങനെയാണ്.
” റാമോസ് നല്ല രൂപത്തിൽ പരിശീലനം നടത്തിയിരുന്നു.മൂന്ന് ഗ്രൂപ്പ് സെഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.കൂടാതെ അദ്ദേഹം പുരോഗതി കൈവരിച്ചിട്ടുണ്ട്. നാളെത്തെ ടീമിൽ അദ്ദേഹം ഉണ്ടാവുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.ഒരു വേൾഡ് ചാമ്പ്യനും ഒരു കോമ്പിറ്റെറ്റീവ് കാരക്റ്ററുമാണ് അദ്ദേഹം.അത്കൊണ്ട് തന്നെ മത്സരത്തിൽ സമയം ലഭിക്കാതെ അദ്ദേഹത്തിന്റെ ഔട്ട്‌പുട്ട് ലെവൽ നിലനിർത്തുക എന്നുള്ളത് ബുദ്ധിമുട്ടെറിയ കാര്യമാണ്.പക്ഷേ അദ്ദേഹം വളരെ കഠിനാദ്ധ്യാനിയാണ്. കൂടാതെ കരുത്തനുമാണ് ” പോച്ചെട്ടിനോ പറഞ്ഞു.