റാമോസിനെ പിൻവലിച്ചത് എന്ത് കൊണ്ട്? പോച്ചെട്ടിനോ വ്യക്തമാക്കുന്നു!
ഇന്നലെ ഫ്രഞ്ച് കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ഫിഗ്നിസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് സൂപ്പർ താരം കിലിയൻ എംബപ്പേ തിളങ്ങുകയായിരുന്നു.ശേഷിച്ച ഗോൾ മൗറോ ഇകാർഡി പെനാൽറ്റിയിലൂടെ നേടുകയായിരുന്നു.
മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. എന്നാൽ പരിക്ക് മാറി സെർജിയോ റാമോസ് ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. പിഎസ്ജിക്കായി താരം കളിക്കുന്ന രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്. എന്നാൽ ആദ്യപകുതിക്ക് ശേഷം താരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. മത്സരശേഷം എന്ത്‌കൊണ്ടാണ് റാമോസിനെ പിൻവലിച്ചത് എന്നുള്ള ചോദ്യം പോച്ചെക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആദ്യപകുതിക്ക് ശേഷം അദ്ദേഹത്തെ പിൻവലിക്കണം എന്നുള്ളത് നേരത്തെ പ്ലാൻ ചെയ്തതാണെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Feignies-Aulnoye-PSG (0-3) : «C’était prévu», Pochettino justifie la sortie de Ramos à la mi-temps
— Le Parisien | PSG (@le_Parisien_PSG) December 19, 2021
➡️ https://t.co/NxABoIvbA8 pic.twitter.com/TVNO0ijGTy
” പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെയാണ് റാമോസ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ പകുതിക്കു ശേഷം അദ്ദേഹത്തെ പിൻവലിക്കണം എന്നുള്ളത് മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ അറിയിച്ചത്.
അതേസമയം എംബപ്പേയുടെ പ്രകടനത്തെ കുറിച്ചും പോച്ചെട്ടിനോ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.അതിങ്ങനെയാണ്.
” മികച്ച പ്രകടനമാണ് എംബപ്പേ നടത്തിയിട്ടുള്ളത്. രണ്ട് ഗോളുകൾ അദ്ദേഹം നേടി.പക്ഷേ ഇനിയും അദ്ദേഹത്തിന് ഗോളുകൾ നേടാമായിരുന്നു.ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട ഒരു താരമാണ് എംബപ്പേ ” പോച്ചെട്ടിനോ പറഞ്ഞു.
ഇനി ലോറിയെന്റിനെതിരെയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക. ഈ മത്സരത്തിൽ മെസ്സി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.