റാമോസിനെയും കൂവി വിളിച്ച് പിഎസ്ജി ആരാധകർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജി ലോറിയെന്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഗോൾ കരസ്ഥമാക്കി.
ഈ മത്സരത്തിന്റെ 72-ആം മിനുട്ടിൽ സൂപ്പർ താരം സെർജിയോ റാമോസ് പിഎസ്ജിക്ക് കളത്തിലെത്തിയിരുന്നു.മാർക്കിഞ്ഞോസിന്റെ പകരക്കാരനായി കൊണ്ടാണ് റാമോസ് കളത്തിലിറങ്ങിയത്.എന്നാൽ പാർക്ക് ഡെസ് പ്രിൻസസിൽ നല്ല ഒരു വരവേൽപ്പല്ല റാമോസിന് ലഭിച്ചത്.പിഎസ്ജി ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിക്കുകയയായിരുന്നു.
— Murshid Ramankulam (@Mohamme71783726) April 4, 2022
പരിക്ക് മൂലം രണ്ടുമാസം പുറത്തിരുന്നതിന് ശേഷമാണ് സെർജിയോ റാമോസ് കളത്തിലേക്ക് മടങ്ങിയെത്തിയത്.എന്നാൽ റാമോസ് ഓരോ തവണ പന്തിൽ സ്പർശിക്കുമ്പോഴും പിഎസ്ജി ആരാധകർ അദ്ദേഹത്തെ കൂവി വിളിക്കുകയായിരുന്നു. ഇതുവരെ ക്ലബ്ബിനു വേണ്ടി ആറു മത്സരങ്ങൾ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ തന്നെയും അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമാവുകയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ ഡി ഫ്രാൻസിൽ നിന്നുമൊക്കെ പിഎസ്ജി നേരത്തെ തന്നെ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ പിഎസ്ജി ആരാധകർ വലിയ രോഷത്തിലാണ്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറേയും പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെർജിയോ റാമോസിനും സ്വന്തം ആരാധകരിൽ നിന്ന് കൂവലേൽക്കേണ്ടി വന്നത്.