റാക്കിറ്റിച്ചിന്റെ ഗോളിന് ഇകാർഡിയുടെ മറുപടി,പിഎസ്ജിക്ക് സമനില!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് സമനില. സെവിയ്യയാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സെവിയ്യക്ക് വേണ്ടി റാക്കിറ്റിച്ച്,ഓസ്കാർ റോഡ്രിഗസ് എന്നിവർ ഗോൾ നേടിയപ്പോൾ പിഎസ്ജിക്ക് വേണ്ടി മൗറോ ഇകാർഡി, കെന്നി നഗേറ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ പിഎസ്ജിയുടെ സൗഹൃദമത്സരങ്ങൾക്ക് വിരാമമായി. ഇനി ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ ലില്ലിക്കെതിരെയാണ് പിഎസ്ജി കളത്തിലേക്കിറങ്ങുക.
📰 Stalemate in @PSG_English's final pre-season test.#PSGSFC
— Paris Saint-Germain (@PSG_English) July 27, 2021
നവാസ്, ഹാക്കിമി, ഇകാർഡി എന്നിവരൊക്കെ പിഎസ്ജിയുടെ ഫസ്റ്റ് ഇലവനിൽ ഇടം നേടിയപ്പോൾ എൻ നെസിരി, റാക്കിറ്റിച്ച് എന്നിവരൊക്കെ സെവിയ്യയുടെ നിരയിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ 40-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റാക്കിറ്റിച്ച് സെവിയ്യക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു.എന്നാൽ 48-ആം മിനുട്ടിൽ ഇകാർഡി പിഎസ്ജിക്ക് സമനില നേടികൊടുത്തു.62-ആം മിനുട്ടിൽ ഓസ്കാർ സെവിയ്യയുടെ ലീഡ് ഉയർത്തിയെങ്കിലും 88-ആം മിനുട്ടിൽ കെന്നി നഗേറ പിഎസ്ജിക്ക് സമനില നേടികൊടുക്കുകയായിരുന്നു.