റയലിലേക്ക് വരൂ എന്ന് എംബപ്പേയോട് ആരാധകൻ,ഓക്കേ പറഞ്ഞ് താരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ ശ്രമിച്ചത് കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു.താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബിലേക്ക് എത്തുമെന്നായിരുന്നു റയൽ മാഡ്രിഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിലിയൻ എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കുകയായിരുന്നു. ഇത് വലിയ നിരാശയാണ് റയൽ ആരാധകരിൽ ഉണ്ടാക്കിയത്.
പക്ഷേ താരത്തെ ടീമിലേക്ക് എത്തിക്കാൻ റയലിനും ആരാധകർക്കും താല്പര്യമുണ്ട് എന്നുള്ളത് വളരെ വ്യക്തമായ ഒരു കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നിട്ടുണ്ട്. അതായത് നിലവിൽ പിഎസ്ജി ഖത്തറിലാണ് ഉള്ളത്. അവിടുത്തെ ആരാധകർക്ക് ഓട്ടോഗ്രാഫും മറ്റും നൽകുന്ന സമയത്ത് ഒരു ആരാധകൻ എംബപ്പേയോട് ഒരു റിക്വസ്റ്റ് നടത്തിയിരുന്നു.അതായത് മാഡ്രിഡിലേക്ക് മടങ്ങിവരൂ എന്നായിരുന്നു എംബപ്പേയോട് ആരാധകൻ അഭ്യർത്ഥിച്ചിരുന്നത്.
Aficionado le grita esto a Mbappé “Come back to Madrid”
— Juanito7 (@Fand7os) January 18, 2023
Mbappé: 👍 pic.twitter.com/DLDnBD1N4D
ഈ ആവശ്യം കിലിയൻ എംബപ്പേ പരിഗണിച്ചിട്ടുണ്ട്. അതായത് ആ ആരാധകനോട് തമ്പ്സ് അപ്പ് ചെയ്തു കൊണ്ട് ഓക്കേ എന്ന രൂപത്തിലാണ് കിലിയൻ എംബപ്പേ പ്രതികരിച്ചിട്ടുള്ളത്. താരം തമ്പ്സ് അപ്പ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിലുള്ള വൈറലാണ്.കിലിയൻ എംബപ്പേക്ക് റയലിലേക്ക് വരാൻ താല്പര്യമുണ്ട് എന്ന രൂപത്തിലാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്.
ഏതായാലും കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. അതായത് റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.കിലിയൻ എംബപ്പേയും പിഎസ്ജിയിൽ പൂർണ്ണമായും ഹാപ്പിയല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ ഒരു കാരണവശാലും താരത്തെ കൈവിടാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല.