റയലിനെ മൈൻഡ് ചെയ്യുന്നേയില്ല: എംബപ്പേ വിഷയത്തിൽ ഖലീഫി!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക.ഈ കോൺട്രാക്ട് ഇതുവരെ പുതുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള റൂമറുകൾ സജീവമാണ്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഇതിനിടെ എംബപ്പേ റയലുമായി ചർച്ചകൾ നടത്തി എന്നും പ്രീ എഗ്രിമെന്റിലെത്തിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിക്കൊണ്ട് റയൽ മാഡ്രിഡ് തന്നെ ഇത് തള്ളിക്കളഞ്ഞിരുന്നു. ആ സ്റ്റേറ്റ്മെന്റിനെ പിഎസ്ജിയുടെ നാസർ അൽ ഖലീഫിയോട് മാധ്യമങ്ങൾ അഭിപ്രായം തേടിയിരുന്നു. മറ്റുള്ള ക്ലബ്ബുകളെ തങ്ങൾ മൈൻഡ് ചെയ്യുന്നേ ഇല്ല എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ റയൽ മാഡ്രിഡിന്റെ സ്റ്റേറ്റ്മെന്റ് പോലും ഞാൻ കണ്ടിട്ടില്ല.ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രമാണ് നോക്കുന്നത്, ഞങ്ങളുടെ ഫുട്ബോളിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.മറ്റുള്ളവരെ മൈൻഡ് ചെയ്യുന്നില്ല. രണ്ട് വേൾഡ് കപ്പ് ഫൈനലുകൾ കളിക്കുകയും ഒരു ഹാട്രിക്ക് നേടുകയും ചെയ്ത താരമാണ് എംബപ്പേ.ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്. ഒരു പോസിറ്റീവായിട്ടുള്ള എഫക്ട് ആണ് അദ്ദേഹം ടീമിൽ ഉണ്ടാക്കുന്നത്. അദ്ദേഹം ഞങ്ങളെ വളരെയധികം സഹായിക്കുന്നു ” ഇതാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.

ഈ സീസണിലും മികച്ച പ്രകടനമാണ് എംബപ്പേ നടത്തിക്കൊണ്ടിരിക്കുന്നത്.ഫ്രഞ്ച് ലീഗിലെ നിലവിലെ ടോപ്പ് സ്കോറർ അദ്ദേഹമാണ്. കഴിഞ്ഞ ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ മൂന്നാം സ്ഥാനം നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു.വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് നേടിയതും ഈ ഫ്രഞ്ച് സൂപ്പർ താരം തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *