റയലിനെതിരെയുള്ള മത്സരം വരുന്നു,ഇപ്പോൾ തന്നെ പിഎസ്ജി സിദാനെ പരിശീലകനാക്കണമെന്ന് മുൻ താരം!

ഫ്രഞ്ച് കപ്പിലെ കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ഒജിസി നീസിനോട് പരാജയം രുചിച്ചിരുന്നു.ഇതോടെ പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ക്ലബ്ബിന്റെ ഈ നേരത്തെയുള്ള പുറത്താവൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.പരിശീലകനായ പോച്ചെട്ടിനോക്കാണ് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നത്.

ഏതായാലും മൗറിസിയോ പോച്ചെട്ടിനോയെ ഇപ്പോൾ തന്നെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് താരമായ എറിക് ഡി മീകോ.റയലിനെതിരെയുള്ള മത്സരത്തിനു മുന്നേ സിദാനെ പിഎസ്ജി പരിശീലകനായി നിയമിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം ആർഎംസി സ്പോട്ടിന്റെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.എറിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചാമ്പ്യൻസ് ലീഗ് മത്സരം വളരെ വേഗത്തിലാണ് അടുത്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഒരുപാട് പരിശീലകരെ മാർക്കറ്റിൽ ലഭ്യമാണ്. എന്തുകൊണ്ടാണ് പിഎസ്ജി സിദാന് ഒരു അവസരം നൽകാത്തത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്.റയലിനെതിരെയുള്ള മത്സരത്തിന് ഇനി അധികം നാളുകളൊന്നുമില്ല. പക്ഷേ കഴിഞ്ഞ പിഎസ്ജിയുടെ മത്സരം നോക്കൂ, ടീം എന്ന നിലയിൽ ഒന്നുമില്ല,താരങ്ങൾക്ക് യാതൊരുവിധ പുരോഗതിയുമില്ല. താരങ്ങളും ലീഡർമാരും അവരുടെ ഉത്തരവാദിത്വത്തിന് പ്രാധാന്യം നൽകിയിരുന്നു.പക്ഷെ പോച്ചെട്ടിനോ വന്നതിനുശേഷം യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല.ഇനിയിപ്പോ മനപൂർവ്വമാണോ പോച്ചെട്ടിനോ അത് ചെയ്യാത്തതെന്ന് പോലും ഞാൻ സംശയിക്കുന്നു” ഇതാണ് എറിക് പറഞ്ഞിട്ടുള്ളത്.

ഈ സീസണോട് കൂടി പോച്ചെട്ടിനോ പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.മുൻ റയൽ പരിശീലകൻ സിനദിൻ സിദാനെ നിയമിക്കാനാണ് ഇപ്പോൾ പിഎസ്ജിയുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *