റഫറിമാർ പിഎസ്ജിക്കൊപ്പമാണെന്ന് ബ്രെസ്റ്റ് പരിശീലകൻ, പ്രതികരിച്ച് ഗാൾട്ടിയർ!

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയത്. നെയ്മറുടെ ഗോളായിരുന്നു പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 69 ആം മിനിറ്റിൽ പിഎസ്ജിയുടെ ഡിഫന്ററായ പ്രിസണൽ കിമ്പമ്പേ യെല്ലോ കാർഡ് കണ്ടിരുന്നു.ഇതിന് ശേഷവും താരം ഒരു ഫൗൾ വഴങ്ങിയിരുന്നു.എന്നാൽ അതിന് താരത്തിന് കാർഡ് നൽകാൻ റഫറി തയ്യാറായിരുന്നില്ല.

ഇതിനെതിരെ ബ്രെസ്റ്റിന്റെ പരിശീലകനായ മിഷേൽ പരസ്യമായി രംഗത്ത് വന്നിരുന്നു. അതായത് റഫറിമാർ പിഎസ്ജിക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.പിഎസ്ജിയുടെ താരമായതിനാലാണ് ആ ഫൗളിന് കാർഡ് നൽകാതിരുന്നതെന്നും ഞങ്ങളുടെ താരമായിരുന്നുവെങ്കിൽ കാർഡ് കണ്ട് പുറത്തു പോയിരുന്നു എന്നുമാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.

എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ രംഗത്ത് വന്നിട്ടുണ്ട്. ഇതുവരെ റഫറിമാർ പിഎസ്ജിക്ക് അനുകൂലമാണെന്ന് തോന്നിയിട്ടില്ല എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഇപ്പോൾ VAR സിസ്റ്റം ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗാൾറ്റിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിയെ റഫറിമാർ വ്യത്യസ്തമായി പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നമുക്ക് VAR ഇല്ലാതിരുന്ന കാലത്തും പിഎസ്ജിക്ക് പരിഗണന ലഭിക്കുന്നുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മാത്രമല്ല ഇപ്പോൾ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ യാതൊരുവിധ പിഴവുകളും ഇപ്പോൾ ഉണ്ടാവില്ല ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ഏതായാലും റഫറിമാർക്കെതിരെയുള്ള ആരോപണം,അത് ലീഗ് അധികൃതർ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ്.ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മക്കാബി ഹൈഫയാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *