രണ്ട് ഓഫറുകൾ നിരസിച്ച എംബപ്പേക്കെതിരെ കടുത്ത നടപടിയിലേക്ക് PSG,ഒരൊറ്റ മിനിട്ട് പോലും കളിപ്പിക്കില്ല!

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ആ കരാർ പൂർത്തിയാക്കിക്കൊണ്ട് ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് പോകാനാണ് ഇപ്പോൾ എംബപ്പേയുടെ പദ്ധതി.ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തോട് ഇപ്പോൾതന്നെ ക്ലബ്ബ് വിട്ട് പുറത്തുപോകാൻ പിഎസ്ജി കൽപ്പിച്ചിരുന്നു.

എന്നാൽ എംബപ്പേ ഇതുവരെ അതിന് തയ്യാറായിട്ടില്ല. കാര്യങ്ങൾ ഓരോ ദിവസം കൂടുന്തോറും സങ്കീർണമായി കൊണ്ടിരിക്കുകയാണ്. രണ്ട് ഓഫറുകൾ എംബപ്പേക്ക് വേണ്ടി ക്ലബ്ബിന് ലഭിച്ചിരുന്നു. പ്രീമിയർ ലീഗിൽ നിന്ന് ഒരു ഓഫറും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് മറ്റൊരു ഓഫറുമായിരുന്നു പിഎസ്ജിക്ക് ലഭിച്ചിരുന്നത്.പിഎസ്ജി ഇത് സ്വീകരിച്ചിരുന്നുവെങ്കിലും എംബപ്പേ ഇത് തള്ളിക്കളയുകയായിരുന്നു. ഏതായാലും ക്ലബ്ബ് കടുത്ത നടപടികളിലേക്ക് നീങ്ങി കഴിഞ്ഞു എന്നുള്ള കാര്യം ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് എംബപ്പേക്ക് ക്ലബ്ബ് ഒരു വാണിംഗ് നൽകിയിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടില്ലെങ്കിൽ അടുത്ത സീസണിലേക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തില്ല എന്നാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്. അതായത് വരുന്ന സീസണിൽ ഒരൊറ്റ മിനിട്ട് പോലും പിഎസ്ജി കിലിയൻ എംബപ്പേയെ കളിപ്പിച്ചേക്കില്ല.ഇപ്പോൾതന്നെ അവർ നടപടികൾ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്താനുള്ള അനുമതി താരത്തിന് നൽകിയിട്ടില്ല. മാത്രമല്ല സ്റ്റേഡിയത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ ചിത്രം ക്ലബ്ബ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അതായത് കടുത്ത സമ്മർദ്ദമാണ് ഇപ്പോൾ ഈ സൂപ്പർതാരത്തിൽ പിഎസ്ജി ചെലുത്തുന്നത്.റയൽ മാഡ്രിഡിന് മാത്രമാണ് അദ്ദേഹം പരിഗണിക്കുന്നത്.എംബപ്പേ ഈ സമ്മറിൽ തന്നെ വരാൻ തയ്യാറായാൽ തീർച്ചയായും ക്ലബ്ബ് ഓഫർ നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *