മോഡേൺ ഫുട്ബോളിലെ ജീനിയസുകൾ : നെയ്മറെയും മെസ്സിയെയും പ്രശംസിച്ച് ഡാനി ആൽവസ്
ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി നെയ്മർ ജൂനിയർക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ഡാനി ആൽവസ്.ബാഴ്സയിൽ ആയിരുന്ന സമയത്താണ് ഡാനി ആൽവസ് മെസ്സിക്കൊപ്പം കളിച്ചിരുന്നത്. ബ്രസീലിന്റെ ദേശീയ ടീമിൽ നെയ്മർക്കൊപ്പം കളിക്കാനും ഡാനിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇരുവരുമായും വളരെ അടുത്ത സൗഹൃദബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ഡാനി ആൽവസ്.
ഈയിടെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുമായി ഡാനി ആൽവസ് ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിൽ നെയ്മറെയും മെസ്സിയെയും കുറിച്ച് ഡാനി സംസാരിച്ചിട്ടുണ്ട്. മോഡേൺ ഫുട്ബോളിലെ ജീനിയസുകളാണ് നെയ്മറും മെസ്സിയുമെന്നാണ് ഡാനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Why Dani Alves Considers Messi, Neymar ‘Geniuses of Modern Football’ https://t.co/j1MTqrp8f6
— PSG Talk (@PSGTalk) November 6, 2022
” നെയ്മർ ഒരു ജീനിയസാണ്. ആർക്കും കാണാൻ കഴിയാത്ത കാര്യങ്ങൾ പോലും കാണാനുള്ള ഒരു കഴിവ് നെയ്മർക്കുണ്ട്.വളരെ വ്യത്യസ്തനായ ഒരു താരമാണ് അദ്ദേഹം.നെയ്മർ ചെയ്യുന്ന കാര്യങ്ങൾ ജീനിയസുകൾക്ക് മാത്രമാണ് ചെയ്യാൻ സാധിക്കുക. എനിക്ക് രണ്ട് ജീനിയസുകളോടൊപ്പം കളിക്കാനും സാക്ഷ്യം വഹിക്കാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. മെസ്സിയും നെയ്മറുമാണ് ആ ജീനിയസുകൾ.അവർ വളരെ പ്രത്യേകതയുള്ള താരങ്ങളാണ്.മെസ്സിക്കും നെയ്മറും അവരുടേതായ ലോകമുണ്ട്. സ്വകാര്യമായ ലോകമാണ്.അവിടേക്ക് പ്രവേശിക്കാൻ അവർ ആരെയും അനുവദിക്കില്ല ” ഇതാണ് ഡാനി ആൽവസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് രണ്ടുപേരും പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്. അർജന്റീനക്കും ബ്രസീലിനും വലിയ പ്രതീക്ഷകളാണ് ഇവരുടെ പ്രകടനങ്ങൾ നൽകുന്നത്.