മൊണോക്കോക്കെതിരെ റാമോസ് കളിക്കുമോ? റിപ്പോർട്ടുകൾ ഇങ്ങനെ!

ലീഗ് വണ്ണിലെ പതിനെട്ടാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജിയുടെ എതിരാളികൾ മൊണോക്കോയാണ്. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:15-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിലും പിഎസ്ജിയുടെ സ്പാനിഷ് ഡിഫന്ററായ സെർജിയോ റാമോസ് കളിക്കുന്ന കാര്യം സംശയത്തിലാണ്.താരം പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനായിട്ടില്ല. മസിൽ ഫാറ്റിഗാണ് താരത്തെ അലട്ടുന്നത്. മോണോക്കെതിരെ താരം കളിക്കാൻ സാധ്യത കുറവാണ് എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് പുറത്ത് വിട്ടിരിക്കുന്നത്.

പരിക്ക് മൂലം ദീർഘകാലം പുറത്തിരുന്ന റാമോസ് കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.എന്നാൽ ആ മത്സരത്തിലെ 90 മിനുട്ടും കളിച്ചത് റാമോസിന് വിനയാവുകയായിരുന്നു.വീണ്ടും താരം പരിക്കിന്റെ പിടിയിലായി.തുടർന്ന് ലീഗ് വണ്ണിലെ രണ്ട് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരവും താരത്തിന് നഷ്ടമായി.മാത്രമല്ല ടീമിനോടൊപ്പം ഇത് വരെ പരിശീലനം നടത്താനും റാമോസിന് സാധിച്ചിട്ടില്ല.

മൊണോക്കോക്കെതിരെ മാർക്കിഞ്ഞോസ്, കിമ്പമ്പേ എന്നീ സഖ്യം പ്രതിരോധത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി.42 പോയിന്റാണ് പിഎസ്ജിക്കുള്ളത്.അതേസമയം മൊണോക്കോയാവട്ടെ ഏഴാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *