മെസ്സി മാത്രമല്ല,ഫ്രഞ്ച് മാധ്യമത്തിന്റെ കാർട്ടൂൺ പരിഹാസത്തിന് ഇരയായി കിലിയൻ എംബപ്പേയും!
കഴിഞ്ഞ ഒളിമ്പിക് ലിയോണിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടതിനു പിന്നാലെ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ സൂപ്പർതാരം ലയണൽ മെസ്സിയെ പരിഹസിച്ചുകൊണ്ട് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. ലയണൽ മെസ്സിയുടെ കൈകളിലും കാലിലുമൊക്കെ തുളകൾ ഉള്ള ഒരു ചിത്രമായിരുന്നു ഇവർ നൽകിയിരുന്നത്.ആ തുളകളിലൂടെ മെസ്സി പന്ത് നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. അർജന്റീനയിലെ ദൈവമായ മെസ്സി പിഎസ്ജിയിൽ തിരിച്ചെത്തിയപ്പോൾ എന്നായിരുന്നു ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിരുന്നത്.
ഇപ്പോഴിതാ സൂപ്പർ താരം കിലിയൻ എംബപ്പേയെയും ഇവർ കാർട്ടൂണിലൂടെ പരിഹസിച്ചിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ സീസൺ ടിക്കറ്റ് പ്രോമോ വീഡിയോയിൽ തനിക്ക് അമിത പ്രാധാന്യം നൽകി എന്ന് ആരോപിച്ചുകൊണ്ട് എംബപ്പേ വലിയ വിമർശനങ്ങൾ ക്ലബ്ബിനെതിരെ നടത്തിയിരുന്നു.കിലിയൻ സെന്റ് ജെർമെയ്ൻ അല്ല ക്ലബ്ബിന്റെ പേര് എന്നായിരുന്നു എംബപ്പേ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നത്. ക്ലബ്ബ് തന്നെ കൂടുതൽ ഫോക്കസ് ചെയ്യുന്നതിനെതിരെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
ഇതിനെയാണ് ഇപ്പോൾ ലെ എക്യുപെ പരിഹസിച്ചിട്ടുള്ളത്. അതായത് ഒരു നീസ് താരം പന്തുമായി വളരെ വേഗത്തിൽ കുതിക്കുമ്പോൾ എംബപ്പേ വളരെ പതിയെ അദ്ദേഹത്തിന് പുറകിൽ ഓടുന്നതാണ് കാർട്ടൂൺ.ഇത് കണ്ട ഒരു ആരാധകൻ മറ്റൊരു ആരാധകനോട് ചോദിക്കുന്നത് ഇങ്ങനെയാണ്.
Dans la dernière ligne droite d'une saison usante où il s'est employé sur tous les terrains avec le PSG, les Bleus et en coulisses, Kylian Mbappé traverse une période délicate.https://t.co/duziqkU9LQ pic.twitter.com/0SR4v9E1DF
— L'ÉQUIPE (@lequipe) April 10, 2023
എന്തുകൊണ്ടാണ് എംബപ്പേ പതിയെ ഓടുന്നത്? ഇതിന് മറുപടിയായി കൊണ്ട് മറ്റൊരു ആരാധകൻ പറയുന്നത് ഇങ്ങനെയാണ്. അത് അദ്ദേഹത്തിന്റെ ഒരു തന്ത്രമാണ്,അദ്ദേഹം വളരെ തന്ത്രജ്ഞാനിയാണ്, എല്ലാം അദ്ദേഹത്തിൽ ഫോക്കസ്ഡ് അല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് അദ്ദേഹം പതിയെ ഓടുന്നത്,ഇതാണ് മറുപടിയായി കൊണ്ട് ആ കാർട്ടൂണിൽ ഉള്ളത്.എംബപ്പേ അദ്ദേഹത്തിന്റെ കമ്യൂണിക്കേഷൻ നിയന്ത്രിക്കുന്നു എന്നാണ് തലക്കെട്ടായി കൊണ്ട് അവർ നൽകിയിട്ടുള്ളത്.
ക്ലബ്ബിന് വേണ്ടി അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ താരത്തിന് വിമർശനങ്ങൾ ലഭിക്കുന്നത് വളരെ കുറവാണ്.