മെസ്സി പിഎസ്ജി വിട്ടാൽ പണി കിട്ടുക മാഞ്ചസ്റ്റർ യുണൈറ്റഡിന്,കാരണം ഇതാണ്!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള സാധ്യതകൾ ഏറെയാണ്. തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് പോവാനാണ് മെസ്സി ആഗ്രഹിക്കുന്നത്. മറ്റൊരു സൂപ്പർതാരമായ നെയ്മർ ജൂനിയറെ ഒഴിവാക്കാനും ക്ലബ്ബ് ആഗ്രഹിക്കുന്നുണ്ട്. ഈ രണ്ടു താരങ്ങൾ പിഎസ്ജി വിട്ടാലും അതിൽ അത്ഭുതപ്പെടാനില്ല.

എന്നാൽ മെസ്സിയും നെയ്മറുമൊക്കെ പിഎസ്ജി വിട്ടാൽ, അത് ഒരർത്ഥത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും തിരിച്ചടിയാവും. അതായത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മൂന്ന് താരങ്ങളെയാണ് യുണൈറ്റഡ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. നാപ്പോളിയുടെ സൂപ്പർതാരമായ വിക്ടർ ഒസിംഹനാണ് ഒരു താരം.

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കറായ ഹാരി കെയ്നിനെ സ്വന്തമാക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ട്.അതിനുള്ള നീക്കങ്ങൾ അവർ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഫ്രഞ്ച് സൂപ്പർതാരമായ കോലോ മുവാനിയെയും യുണൈറ്റഡ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പക്ഷേ മെസ്സിയോ നെയ്മറോ ക്ലബ്ബ് വിട്ടു കഴിഞ്ഞാൽ പിഎസ്ജിക്ക് ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമായിവരും. ആ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നതും ഈ മൂന്ന് താരങ്ങളെയാണ്.

ആ അർത്ഥത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് തിരിച്ചടിയാവുക. ഈ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ കടുത്ത വെല്ലുവിളി പിഎസ്ജിയിൽ നിന്നും യുണൈറ്റഡിന് ഏൽക്കേണ്ടി വരും. ഏതായാലും റൊണാൾഡോ ഒഴിച്ചിട്ട ആസ്ഥാനത്തേക്ക് ഒരു സൂപ്പർ സ്ട്രൈക്കറെ തന്നെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *