മെസ്സി എഫക്ട്,കുത്തനെയിടിഞ്ഞ് പിഎസ്ജിയുടെ ഫോളോവേഴ്സ്!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടിയുള്ള തന്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞിരുന്നു. ഇനി മെസ്സി പാരീസിൽ ഉണ്ടാവില്ല എന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.കരാർ പൂർത്തിയാക്കി കൊണ്ടാണ് മെസ്സി ക്ലബ്ബ് വിടുന്നത്. കരാർ പുതുക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും മെസ്സി താല്പര്യപ്പെടുന്നില്ലായിരുന്നു.

എങ്ങോട്ടാണ് മെസ്സി പോവുക അവ്യക്തമാണ്. പ്രതീക്ഷിച്ച രൂപത്തിൽ അല്ല മെസ്സിക്ക് പിഎസ്ജിയിൽ കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്.മാത്രമല്ല ആരാധകർ പലപ്പോഴും എത്തിയ വേട്ടയാടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ലയണൽ മെസ്സി ആരാധകർക്ക് ഒരിക്കലും താല്പര്യമില്ലാത്ത ഒരു ക്ലബ്ബ് കൂടിയാണ് പിഎസ്ജി.അതിന്റെ തെളിവുകൾ തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

മെസ്സി പിഎസ്ജിയോട് വിടപറഞ്ഞ നിമിഷം മുതൽ തന്നെ ഒരു അൺഫോളോ ക്യാമ്പയിൻ നടക്കുന്നുണ്ട്. അതായത് മെസ്സി ആരാധകർ കൂട്ടത്തോടെ പിഎസ്ജിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്യുകയാണ്.70.4 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന പിഎസ്ജിയുടെ ഇപ്പോഴത്തെ ഫോളോവേഴ്സ് 68.8 മില്യൺ ആണ്.മില്യണുകളുടെ ഇടിവാണ് ഇപ്പോൾ പിഎസ്ജിക്ക് ഒരൊറ്റയടിക്ക് സംഭവിച്ചു കഴിഞ്ഞിരിക്കുന്നത്.

ലയണൽ മെസ്സി ആരാധകരുടെ കടുത്ത എതിർപ്പിന് വിധേയമായി കൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഇപ്പോൾ പിഎസ്ജി. മെസ്സി അടുത്തതായി ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. ബാഴ്സയിലേക്ക് തിരികെ എത്താനാണ് മെസ്സിയിപ്പോൾ ആഗ്രഹിക്കുന്നത്. പക്ഷേ ദിവസം കൂടുന്തോറും കാര്യങ്ങൾ സങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ്.അതേസമയം ഇന്റർ മിയാമി,അൽ ഹിലാൽ എന്നിവരൊക്കെ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ട്. കൂടാതെ ചില ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും ലയണൽ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഈ ആഴ്ച്ച തന്നെ മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുക്കും ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *