മെസ്സി ഈ സീസണിന് ശേഷം എവിടെ കളിക്കും? സ്പാനിഷ് ജേണലിസ്റ്റ് പറയുന്നു.
കഴിഞ്ഞ സീസണിൽ നിന്നും വിഭിന്നമായി ഈ സീസണിൽ മികച്ച പ്രകടനമാണ് പിഎസ്ജിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ 5 ഗോളുകളും 7 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.
ഏതായാലും പ്രമുഖ സ്പാനിഷ് ജേണലിസ്റ്റായ ഗില്ലം ബലാഗ് മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ സീസണിൽ മെസ്സി മികവ് പുലർത്താൻ കാരണം അദ്ദേഹം ഹാപ്പിയായത് കൊണ്ടാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സി പിഎസ്ജിയിൽ ഹാപ്പിയായതുകൊണ്ട് അവിടെത്തന്നെ തുടരാനാണ് സാധ്യതയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്ത്.ബലാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Spanish Journalist Reveals Why Messi Thriving in Year 2 at PSG, Predicts Playing Future https://t.co/pyq9e7pfDj
— PSG Talk (@PSGTalk) October 15, 2022
” ലയണൽ മെസ്സി വളരെയധികം ഹാപ്പിയാണ്.ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു സന്തോഷം മെസ്സിയിൽ നിന്നും നാം കണ്ടിട്ടില്ല.കളത്തിൽ എല്ലാ കാര്യങ്ങളും നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹം ക്ലബ്ബുമായി ഇപ്പോൾ വളരെയധികം അഡാപ്റ്റായിട്ടുണ്ട്.മെസ്സിക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സന്തോഷം വേണമെന്നുള്ള കാര്യം അദ്ദേഹത്തെ പരിശീലിപ്പിച്ച എല്ലാ പരിശീലകരും പറഞ്ഞതാണ്.അതാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.അദ്ദേഹത്തിന് ആവശ്യമായ സ്വാതന്ത്ര്യവും സന്തോഷവും ഇപ്പോൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള സാധ്യതകളെ ഞാൻ കാണുന്നില്ല.അദ്ദേഹം പിഎസ്ജിയിൽ ഇപ്പോൾ വളരെയധികം സംതൃപ്തനാണ്. എന്നിരുന്നാലും ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമാണ് അദ്ദേഹം തീരുമാനം എടുക്കുക. പക്ഷേ നിലവിലെ അവസ്ഥയിൽ ബാഴ്സയിലേക്ക് തിരിച്ചു പോകുന്നതിനേക്കാൾ സാധ്യതയുള്ളത് പിഎസ്ജിയിൽ തന്നെ തുടരാനാണ് ” ബലാഗ് പറഞ്ഞു.
മെസ്സിയെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ട്, താരത്തെ തിരികെ എത്തിക്കാൻ ബാഴ്സ താൽപര്യമുണ്ട്. മാത്രമല്ല ഇന്റർ മിയാമിയും മെസ്സിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഏതായാലും ഉടൻതന്നെ മെസ്സി ഈ കാര്യങ്ങളിൽ തീരുമാനമെടുക്കില്ല.