മെസ്സിയെ പിടിക്കും,എംബപ്പേയെ കൊണ്ടുപോകാൻ ആംബുലൻസ് വേണ്ടിവരും :അർജന്റൈൻ ഡിഫൻഡർ.

ലീഗ് വണ്ണിൽ നടക്കുന്ന അടുത്ത മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ലെൻസാണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചുകൊണ്ടാണ് ഈ ഒരു മത്സരം അരങ്ങേറുക.ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. തകർപ്പൻ ഫോമിലാണ് ഇപ്പോൾ ലെൻസ് കളിച്ചുകൊണ്ടിരിക്കുന്നത്.

അതിൽ മുഖ്യ പങ്ക് വഹിക്കുന്ന താരങ്ങളിൽ ഒരാളാണ് അവരുടെ അർജന്റൈൻ ഡിഫൻഡർ ആയ ഫകുണ്ടോ മെഡിന.ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ലൈവിനിടെ എംബപ്പേയെയും ലയണൽ മെസ്സിയെയും എങ്ങനെ തടയും എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. മെസ്സി തന്നെ മറികടക്കാൻ ശ്രമിച്ചാൽ താൻ പിടിക്കുകയാണ് ചെയ്യുകയെന്നും എന്നാൽ എംബപ്പേ തന്നെ മറികടക്കാൻ നോക്കിയാൽ അദ്ദേഹത്തെ കൊണ്ടുപോകാൻ ആംബുലൻസ് വേണ്ടി വന്നേക്കും എന്നതാണ് മെഡിന പറഞ്ഞിട്ടുള്ളത്. ചിരിച്ചുകൊണ്ട് തമാശരൂപേണയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.മെഡിനയുടെ വാക്കുകൾ ഇങ്ങനെയാണ്.

ലയണൽ മെസ്സിയാണ് പന്തുമായി മുന്നേറുന്നതെങ്കിൽ ഞാൻ അദ്ദേഹത്തെ ഫൗൾ ചെയ്യില്ല. ഞാൻ അദ്ദേഹത്തെ ചെറുതായിട്ടൊന്ന് പിടിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ചിലപ്പോൾ അദ്ദേഹത്തിന് ഒരു ഹഗ് നൽകുകയും ചെയ്യും.എന്നാൽ എംബപ്പേയാണ് സ്വന്തമായി മുന്നേറുന്നതെങ്കിൽ അവർ അദ്ദേഹത്തെ കൊണ്ടുപോകാൻ ഒരു ആംബുലൻസ് കൊണ്ടുവരേണ്ടി വരും ‘ഇതാണ് മെഡിന പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ മിന്നു ഫോമിൽ കളിക്കുന്ന ഇതാരത്തിന് കൂടുതൽ അവസരങ്ങൾ ഇനി ലഭിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കപ്പെടുന്നത്.അടുത്ത ജൂൺ മാസത്തിലാണ് ഇനി അർജന്റീന ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *