മെസ്സിയെ ടാക്കിൾ ചെയ്ത് റാമോസ്, ദേഷ്യപ്പെട്ട് പ്രതികരിച്ച് മെസ്സി,വൈറൽ വീഡിയോ കാണാം!

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് പിഎസ്ജി വിജയം നേടിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും സെർജിയോ റാമോസുമൊക്കെ ഈ മത്സരത്തിൽ പങ്കാളികളായിരുന്നു.

എന്നാൽ ഈ മത്സരത്തിന് മുന്നേ നടന്ന പരിശീലന വേളയിലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. അതായത് പരിശീലനത്തിനിടെ ലയണൽ മെസ്സിയെ സെർജിയോ റാമോസ് ടാക്കിൾ ചെയ്യുകയായിരുന്നു.

പക്ഷേ മെസ്സി ഈ പ്രവർത്തിയിൽ ഒട്ടും തൃപ്തനായിരുന്നില്ല.റാമോസിന്റെ ഈ ടാക്കിളിൽ അസ്വാരസം പ്രകടിപ്പിച്ച മെസ്സി റാമോസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. മെസ്സി ദേഷ്യപ്പെട്ടു കൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ചില കാര്യങ്ങൾക്ക് ഒരിക്കലും മാറ്റം വരില്ല എന്നാണ് ട്വിറ്ററിൽ ചിലർ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുള്ളത്. ദീർഘകാലം ലാലിഗയിൽ ചിരവൈരികളായ റയൽ മാഡ്രിഡിനും എഫ്സി ബാഴ്സലോണും വേണ്ടി കളിച്ച താരങ്ങളാണ് റാമോസും മെസ്സിയും. എൽ ക്ലാസിക്കോകളിൽ പലപ്പോഴും ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നത് നാം കണ്ടതാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ഇരുവരും പിഎസ്ജിയിൽ ഒരുമിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മെസ്സി പെനാൽറ്റി റാമോസിന് നൽകിയത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്നാലെയാണ് ഈ വീഡിയോ പുറത്ത് വന്നതെന്നും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *