മെസ്സിയുണ്ടോ? നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റെടുക്കാം :കാപ്പെല്ലോ!
കായിക ലോകത്തെ ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ലോറിസ് അവാർഡ് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇത് രണ്ടാമത്തെ തവണയാണ് തന്റെ കരിയറിൽ മെസ്സി ലോറിസ് അവാർഡ് കരസ്ഥമാക്കുന്നത്. കൂടാതെ മറ്റാരും തന്നെ ഫുട്ബോൾ ചരിത്രത്തിൽ ലോറിസ് അവാർഡ് സ്വന്തമാക്കിയിട്ടില്ല. വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് മെസ്സിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
ഈ അവാർഡുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ഇറ്റാലിയൻ ഇതിഹാസവും പ്രമുഖ പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ മെസ്സിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ലയണൽ മെസ്സിയുണ്ടെങ്കിൽ നിങ്ങൾ ടിക്കറ്റിന് വേണ്ടി ചിലവഴിച്ച പണം നിങ്ങൾക്ക് മുതലാകും എന്നാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്. മെസ്സി വേൾഡ് കപ്പ് കിരീടം നേടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും കാപ്പെല്ലോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Capello🗣️: Esperaba q Messi ganara el Mundial. Siempre he sido fan suyo, siempre y estuve contento cuando ganó el Mundial. Si vas a ver un part de Messi y te gastas 100/200€ verás seguro algo diferente y dirás: Mamma mia, q ha hecho Leo! en 90 mins habrá algo q el resto no hace pic.twitter.com/Cjux1YNLO6
— KING MESSI 10 (@messi10_rey) May 8, 2023
” ലയണൽ മെസ്സി ഈ വേൾഡ് കപ്പ് കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.ഞാൻ എപ്പോഴും ലയണൽ മെസ്സിയുടെ ആരാധകനാണ്.അദ്ദേഹം വേൾഡ് കപ്പ് നേടിയപ്പോൾ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു.മെസ്സിയെയും മറഡോണയെയും നമ്മൾ താരതമ്യം ചെയ്യേണ്ട കാര്യമില്ല. രണ്ടുപേരും ജീനിയസുകളാണ്. നിങ്ങൾ ലയണൽ മെസ്സിയുടെ ഒരു മത്സരം കാണാൻ വേണ്ടി 100 യൂറോയോ ഇരുന്നൂറ് യൂറോയോ ചിലവഴിച്ചാലും യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. കാരണം എന്തെങ്കിലും ഒക്കെ വ്യത്യസ്തമായ കാര്യങ്ങൾ ലയണൽ മെസ്സി ആ മത്സരത്തിൽ പ്രവർത്തിച്ചിരിക്കും. ആ പണം നിങ്ങൾക്ക് മുതലാവുകയും ചെയ്യും.മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത മെസ്സിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആ 90 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് കാണാൻ കഴിയും “ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇതിനോടൊപ്പം തന്നെ വളരെ വ്യത്യസ്തമായ ഒരു അഭിപ്രായവും അദ്ദേഹം പങ്കുവെച്ചിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം എംബപ്പേയാണ് എന്നായിരുന്നു കാപ്പെല്ലോ പറഞ്ഞിരുന്നത്. മെസ്സി തന്റെ അവസാന കാലഘട്ടത്തിലേക്ക് എത്തിച്ചേർന്നുവെന്നും കാപ്പല്ലോ കൂട്ടിച്ചേർത്തു.