മെസ്സിയുടെ സഹതാരമാവുന്നതിനെക്കാൾ പ്രധാനപ്പെട്ടത് മിനുട്ടുകളാണ് : പരേഡസ്

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് ക്ലബ്ബ് വിട്ടത്. ലോൺ അടിസ്ഥാനത്തിൽ താരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലെക്കായിരുന്നു ചേക്കേറിയിരുന്നത്. താരം നിലവിൽ അർജന്റീനയുടെ അന്താരാഷ്ട്ര ഡ്യൂട്ടിയിലാണ് ഉള്ളത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി മിഡ്ഫീൽഡർമാരെ സ്വന്തമാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ഇതോടെയാണ് തനിക്ക് കളിക്കാൻ അവസരം നന്നേ കുറവായിരിക്കും എന്ന് മനസ്സിലാക്കിയ പരേഡസ് ക്ലബ്ബ് വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി യിൽ ഉണ്ടായിട്ടുപോലും പരേ ഡസ് ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു.അതിന്റെ കാരണമിപ്പോൾ പരേഡസ് തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയുടെ സഹതാരമാവുന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് പ്ലെയിങ് ടൈം ലഭിക്കുക എന്നാണ് പരേഡസ് പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ബാലൻസിൽ ആവാനുള്ള ഒരു കാരണം അതായിരുന്നു. ലയണൽ മെസ്സി അടുത്തു നിന്ന് വീക്ഷിച്ച ആസ്വദിക്കുക എന്നുള്ളത്. മാത്രമല്ല ഏറ്റവും നല്ല രീതിയിൽ തുടരാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ എല്ലാം കൂട്ടിക്കിഴിച്ച് താരതമ്യം ചെയ്തപ്പോൾ, ലയണൽ മെസ്സിയുടെ സഹതാരമായിരിക്കുന്നതിനേക്കാൾ ഞാൻ പ്രാധാന്യം നൽകിയത് കൂടുതൽ പ്ലെയിങ് ടൈം ലഭിക്കുന്നതിനാണ്. അതുകൊണ്ടാണ് ഞാൻ ക്ലബ്ബ് വിട്ടത് ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിലേക്ക് ഏറ്റവും മികച്ച രൂപത്തിൽ എത്തണമെങ്കിൽ തീർച്ചയായും പരേഡസ് കളിക്കാൻ കൂടുതൽ അവസരങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ നിലവിൽ പിഎസ്ജി വിടാനുള്ള താരത്തിന്റെ തീരുമാനം ഉചിതമായിരുന്നു എന്ന് വേണം പറയാൻ. എന്നാൽ യുവന്റസിന്റെ മോശം പ്രകടനം ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *