മെസ്സിയുടെ മാസ്റ്റർ ക്ലാസ് അസിസ്റ്റ്,പുതിയ നേട്ടം പിറന്നു.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയത്.കാർലോസ് സോളർ,കിലിയൻ എംബപ്പേ എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അധിക സമയത്താണ് പിഎസ്ജിയുടെ ഈ വിജയ ഗോൾ പിറന്നത്. ലയണൽ മെസ്സിയുടെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു എംബപ്പേ ഗോൾ കണ്ടെത്തിയത്.ഈ അസിസ്റ്റോടു കൂടി മെസ്സി പുതിയ ഒരു നേട്ടം കുറിച്ചിട്ടുണ്ട്. തന്റെ ക്ലബ്ബ് കരിയറിൽ ആകെ 300 അസിസ്റ്റുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന 13 അസിസ്റ്റ് ആണ് ഇത്. എല്ലാ ക്ലബ്ബ് കോംപറ്റീഷനിലുമായി 17 അസിസ്റ്റുകൾ മെസ്സി ഈ സീസണിൽ പൂർത്തിയാക്കി കഴിഞ്ഞു. 300 ക്ലബ് കരിയർ അസിസ്റ്റുകളും 353 സീനിയർ കരിയർ അസിസ്റ്റുകളും ആണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സിയുടെ 300ആം അസിസ്റ്റ് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വളരെയധികം മൂല്യമേറിയത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *