മെസ്സിയുടെ പരിക്കിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല: വിശദീകരിച്ച് ബെൻഫിക്ക താരം ഓട്ടമെന്റി!
സൂപ്പർ താരം ലയണൽ മെസ്സിക്ക് കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു പരിക്ക് പിടികൂടിയിരുന്നത്.തുടർന്ന് റെയിംസിനെതിരെയുള്ള മത്സരം മെസ്സിക്ക് നഷ്ടമായി. മാത്രമല്ല ബെൻഫിക്കക്കെതിരെയുള്ള രണ്ടാം മത്സരത്തിന്റെ സ്‌ക്വാഡിൽ ഇടം നേടാനും മെസ്സിക്ക് സാധിച്ചിരുന്നില്ല. മെസ്സി ഇപ്പോഴും പരിക്കിൽ ഒന്നും പൂർണമായും മുക്തി നേടിയിട്ടില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
എന്നാൽ ബെൻഫിക്കയുടെ അർജന്റൈൻ താരമായ നിക്കോളാസ് ഓട്ടമെന്റി മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയുടെ പരിക്കിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മത്സരങ്ങൾ ഓവർലോഡ് ആയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഓട്ടമെന്റി പറഞ്ഞിട്ടുള്ളത്. താൻ മെസ്സിയുമായി സംസാരിച്ചിരുന്നുവെന്നും ഓട്ടമെന്റി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❌ Lionel Messi won't feature for PSG against Benfica tonight.
— Mirror Football (@MirrorFootball) October 11, 2022
⚠️ And he's a doubt for Le Classique against Marseille at the weekend.https://t.co/ouPIcSRT8G
” ഒരു അർജന്റൈൻ സഹതാരം എന്ന നിലയിൽ കഴിഞ്ഞ മത്സരത്തിനു ശേഷം ഞാൻ മെസ്സിയോട് അദ്ദേഹത്തിന്റെ പരിക്കുകളെ പറ്റി ചോദിച്ചിരുന്നു. തൊട്ടടുത്ത ദിവസവും ഞാൻ ഇതേക്കുറിച്ച് തന്നെ ചോദിച്ചിരുന്നു. ലയണൽ മെസ്സിയുടെ പരിക്ക് എന്നെ ആശങ്കപ്പെടുത്തുന്നൊന്നുമില്ല. അർജന്റീന ടീമിന്റെ വളരെ പ്രധാനപ്പെട്ടതാരമാണ് മെസ്സി. പക്ഷേ ഒരുപാട് മത്സരങ്ങൾ കളിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.മെസ്സിക്ക് ഒരുപക്ഷേ ഓവർലോഡ് ആയതായിരിക്കും.ഇത് ലോജിക്കലായിട്ടുള്ള ഒരു കാര്യമാണ് ” ഇതാണിപ്പോൾ ഓട്ടമെന്റി പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സി അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ പ്രതീക്ഷ തന്നെയാണ് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയറും വെച്ച് പുലർത്തുന്നത്.