മെസ്സിയുടെ ട്രാൻസ്ഫർ,പിഎസ്ജിക്കെതിരെ കേസ് നൽകി ബാഴ്സ ആരാധകർ!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. താരത്തെ ഫ്രീ ഏജന്റായി കൊണ്ട് സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇപ്പോൾ ക്ലബ്ബിനൊപ്പം രണ്ടാമത്തെ സീസണിലാണ് ലയണൽ മെസ്സിയുള്ളത്.

എന്നാൽ ലയണൽ മെസ്സിയുടെ ട്രാൻസ്ഫറിനെതിരെ ഇപ്പോൾ ഒരു കൂട്ടം ബാഴ്സ ആരാധകർ പരാതി സമർപ്പിച്ചിട്ടുണ്ട്.യൂറോപ്യൻ യൂണിയന്റെ കോടതിയിലാണ് ബാഴ്സ ആരാധകർ പരാതി നൽകിയിട്ടുള്ളത്. ലയണൽ മെസ്സിയെ പിഎസ്ജി സ്വന്തമാക്കിയത് FFP നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് എന്നാണ് ബാഴ്സ ആരാധകരുടെ വാദം. പ്രമുഖ മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏകദേശം 94 മില്യൺ പൗണ്ട് മൂല്യം വരുന്ന കരാറിലാണ് ലയണൽ മെസ്സി പിഎസ്ജിയുമായി വെച്ചിരിക്കുന്നത്. എന്നാൽ ഫുട്ബോളിൽ നിന്നും ലഭിച്ച വരുമാനങ്ങൾ അല്ലാതെ, മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വരുമാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് മെസ്സിയെ പിഎസ്ജി സ്വന്തമാക്കിയത് എന്നാണ് ഇവരുടെ ആരോപണം. ഖത്തർ ഉടമസ്ഥർ പുറത്ത് നിന്നുള്ള പണം പിഎസ്ജി ക്ലബ്ബിലേക്ക് ഇൻവെസ്റ്റ് ചെയ്യുന്നുവെന്നും അത് FFP നിയമങ്ങൾ ലംഘിക്കുന്നവയാണ് എന്നുമാണ് ഇവർ പരാതിയിൽ നൽകിയിരിക്കുന്നത്.

ഏതായാലും ലക്സംബർഗിലെ കോടതി ഈ കേസ് ഇപ്പോൾ പരിഗണിക്കുന്നുണ്ട്.രണ്ട് മാസത്തിനുള്ളിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കേസ് ജഡ്ജി തള്ളിക്കളയുമോ അതല്ലെങ്കിൽ ബാഴ്സ ആരാധകർക്ക് അനുകൂലമായ വിധി വരുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഏതായാലും ലയണൽ മെസ്സി മികച്ച പ്രകടനമാണ് ഇപ്പോൾ പിഎസ്ജിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഈ സീസൺ അവസാനിച്ചാൽ മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *