മെസ്സിയുടെ അരങ്ങേറ്റം, പുതിയ വിവരങ്ങൾ നൽകി പോച്ചെട്ടിനോ!

ബാഴ്‌സ വിട്ട് പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സി ഇതുവരെ തന്റെ പുതിയ ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. താരം ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തിയിരുന്നുവെങ്കിലും ബ്രെസ്റ്റിനെതിരെയുള്ള സ്‌ക്വാഡിൽ മെസ്സിയെയും നെയ്മറെയും പോച്ചെട്ടിനോ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ ലീഗ് വണ്ണിൽ മൂന്ന് മത്സരങ്ങളാണ് പിഎസ്ജി കളിച്ചിട്ടുള്ളത്. ഈ മൂന്നിലും വിജയിക്കാൻ പിഎസ്ജിക്ക്‌ സാധിക്കുകയും ചെയ്തിരുന്നു.

ഇനി ലീഗ് വണ്ണിൽ റെയിംസിനെതിരെയാണ് പിഎസ്ജി കളിക്കുന്നത്. ഈ മത്സരത്തിൽ മെസ്സി അരങ്ങേറുമെന്നുള്ള സൂചനകൾ നൽകിയിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ.എല്ലാം നല്ല രൂപത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ മെസ്സിക്ക് സ്റ്റാർട്ട്‌ ചെയ്യാൻ കഴിയുമെന്നാണ് പോച്ചെട്ടിനോ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ളത്. ഇഎസ്പിഎൻ അർജന്റീനയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ആഴ്ച്ചയാണ്.അടുത്ത ആഴ്ച്ച എന്നുള്ളത് ഒരല്പം നീളമേറിയതാണ്.പക്ഷേ എല്ലാം നല്ല രൂപത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ അദ്ദേഹത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുമെന്നും റെയിംസിനെതിരെ സ്റ്റാർട്ട്‌ ചെയ്യാൻ കഴിയുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് പോച്ചെട്ടിനോ മെസ്സിയുടെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

അതേസമയം അർജന്റീനക്കൊപ്പമുള്ള മെസ്സിയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ പിഎസ്ജിയോ താനോ തടസ്സം നിൽക്കില്ലെന്നും പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്. ” സെലക്ട്‌മാരുമായി ഞാൻ ഇതുവരെ ഇക്കാര്യത്തെ കുറിച്ച് ഞാൻ സംസാരിച്ചിട്ടില്ല.പക്ഷെ അവർക്കറിയാം ഞാനൊരു പ്രോ സെലക്ഷനാണെന്ന്.ഞങ്ങൾ ഇവിടെ അർജന്റീനയെ മാത്രമല്ല സഹായിക്കുക.ഞങ്ങളുടെ താരങ്ങൾ ഉൾപ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങളെയും ഞങ്ങൾ സഹായിക്കും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്. യോഗ്യത മത്സരങ്ങൾക്ക്‌ തങ്ങളുടെ താരങ്ങളെ അവരവരുടെ രാജ്യത്തിന് പിഎസ്ജി വിട്ടു നൽകുമെന്നാണ് ഇദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത്.

ഏതായാലും കോപ്പ അമേരിക്ക ഫൈനലിന് ശേഷം മെസ്സിയോ നെയ്മറോ ഇതുവരെ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. റെയിംസിനെതിരെയുള്ള മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളത്തിൽ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *