മെസ്സിയും സൗദിയിലേക്കോ? ഭീമൻ സാലറി, താരത്തിന്റെ പിതാവ് സൗദി അറേബ്യയിൽ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സൗദി അറേബ്യക്ക് ചോദിച്ചിരുന്നു.പ്രോ ലീഗ് ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്. 200 മില്യൻ യൂറോ എന്ന വലിയ സാലറിയാണ് റൊണാൾഡോക്ക് ക്ലബ്ബ് നൽകുന്നത്.
എന്നാൽ സൗദി അറേബ്യൻ ക്ലബ്ബുകൾ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഒരുക്കമല്ല.അൽ നസ്സ്റിന്റെ പ്രധാന എതിരാളികളായ അൽ ഹിലാൽ സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല മെസ്സിക്ക് വേണ്ടി 300 മില്യൺ യൂറോ എന്ന ഭീമമായ സാലറി നൽകാനും ഇവർ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മുണ്ടോ ഡിപ്പോർട്ടിവോ,ഡൈലി മെയിൽ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Messi's dad 'in Riyadh' for Al-Hilal talks over huge transfer to eclipse Ronaldo https://t.co/8IZRzfkzLQ
— Sun Sport (@SunSport) January 12, 2023
മാത്രമല്ല ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഹെ മെസ്സി സൗദി അറേബ്യയിൽ എത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.ദി ന്യൂ അറബ് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ അദ്ദേഹം അൽ ഹിലാൽ അധികൃതരുമായി ചർച്ചകൾ നടത്തുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. വരുന്ന സമ്മറിൽ മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ആണ് ഈ സൗദി അറേബ്യൻ ക്ലബ്ബ് ഉദ്ദേശിക്കുന്നത്.
🚨 Al Hilal, Al Nassr's biggest rival, would like to sign Lionel Messi and are ready to offer him €300M/year. 🇦🇷🇸🇦
— Transfer News Live (@DeadlineDayLive) January 12, 2023
Just under double what Cristiano Ronaldo is earning. 🤑
(Source: @mundodeportivo) pic.twitter.com/YBMOBzU4wv
മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും.ഈ കരാർ പുതുക്കാൻ തന്നെയാണ് സാധ്യത.അതിനുള്ള എല്ലാ നീക്കങ്ങളും നടക്കുന്നുണ്ട്. പക്ഷേ മെസ്സി മറ്റു ഓഫറുകൾ കൂടി പരിഗണിക്കുമോ എന്നുള്ളത് മാത്രമാണ് ഇനി അറിയേണ്ടത്.എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ ലയണൽ മെസ്സി ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിക്കാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.