മെസ്സിയും നെയ്മറുമില്ല,പിഎസ്ജിയെ എടുത്തിട്ടലക്കി ലെൻസ്, അപരാജിത കുതിപ്പിന് വിരാമം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന പതിനേഴാം റൗണ്ട് പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവി.ലെൻസാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയം രുചിച്ചിട്ടുള്ളത്. ഇതോടെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് അവസാനിക്കുകയും ചെയ്തു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ഇല്ലാതെയാണ് പിഎസ്ജി കളത്തിലേക്ക് എത്തിയത്.കാർലോസ് സോളർ,ഹ്യൂഗോ എകിറ്റിക്കെ എന്നിവരായിരുന്നു പകരക്കാരായി ഉണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫ്രാങ്കോവ്സ്‌ക്കി ലെൻസിന് ലീഡ് നേടിക്കൊടുത്തു.
PSG lose their first game of 2023 😳 pic.twitter.com/OVxoYE3P5q
— ESPN FC (@ESPNFC) January 1, 2023
എന്നാൽ അധികം വൈകാതെ എകിറ്റിക്കെ സമനില ഗോൾ നേടുകയായിരുന്നു. പക്ഷേ 28ആം മിനുട്ടിൽ ഓപണ്ട ലെൻസിന് വേണ്ടി ഗോൾ കണ്ടെത്തി.48ആം മിനുട്ടിൽ ക്ലോഡേ കൂടി ഗോൾ നേടിയതോടെ പിഎസ്ജി പരാജയം സമ്മതിക്കുകയായിരുന്നു.
പരാജയം ഏറ്റെങ്കിലും നിലവിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റ് ആണ് പിഎസ്ജിക്കുള്ളത്. രണ്ടാം സ്ഥാനത്താണ് ലെൻസ് ഉള്ളത്.17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് ആണ് ഇവർക്കുള്ളത്.