മെസ്സിയും നെയ്മറും പൊളിച്ചടുക്കി,പിഎസ്ജിക്ക് ഗംഭീര വിജയം!
ജപ്പാനിലെ അവസാനത്തെ പ്രീ സീസൺ സൗഹൃദമത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ജാപ്പനീസ് ക്ലബ്ബായ ഗാമ്പ ഒസാക്കയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമാണ് പിഎസ്ജിയുടെ വിജയ ശിൽപികൾ. നെയ്മർ ജൂനിയർ രണ്ട് ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കിയപ്പോൾ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.
നെയ്മർ, മെസ്സി എന്നിവർക്കൊപ്പം സറാബിയയായിരുന്നു പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നത്.28-ആം മിനിട്ടിലാണ് സറാബിയ പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്. 32 മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.33-ആം മിനുട്ടിൽ കുറോകോവ ഗാമ്പക്ക് വേണ്ടി ഒരു ഗോൾ മടക്കി. എന്നാൽ 37-ആം മിനുട്ടിൽ നുനോ മെന്റസ് പിഎസ്ജിയുടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു.39-ആം മിനിറ്റിൽ മെസ്സിയുടെ ഗോളും പിറന്നു. ഈ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു.
It's over! The Parisians win 6-2 in the third game of the #PSGJapanTour2022 🔚#AllezParis ❤️💙 pic.twitter.com/tUUxdIBPhf
— Paris Saint-Germain (@PSG_English) July 25, 2022
60-ആം മിനുട്ടിൽ നെയ്മർ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി. ഇത്തവണ അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.70-ആം മിനുട്ടിൽ യമാമി ഒരു ഗോൾ മടക്കിയതിന് പിന്നാലെ നെയ്മറെയും മെസ്സിയെയും പരിശീലകൻ പിൻവലിച്ചു.പിന്നീട് എംബപ്പേയാണ് പിഎസ്ജിയുടെ അവസാന ഗോൾ നേടിയത്.86-ആം മിനുട്ടിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എംബപ്പേ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
ഏതായാലും പിഎസ്ജിയുടെ അടുത്ത മത്സരം ഇനി ട്രോഫി ഡെസ് ചാമ്പ്യൻസിലെ ഫൈനൽ പോരാട്ടമാണ്. വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നാന്റെസാണ് പിഎസ്ജിയുടെ എതിരാളികൾ.