മെസ്സിയും നെയ്മറും കളിക്കുമോ?പിഎസ്ജിയുടെ ഇന്നത്തെ സാധ്യത ഇലവൻ ഇതാ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.ലോറിയെന്റാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 :15 ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
പരിക്ക് മൂലം നിരവധി താരങ്ങളെ ഈ മത്സരത്തിന് പിഎസ്ജിക്ക് ലഭ്യമല്ല.വെറാറ്റി,ഡയാലോ,ഡ്രാക്സ്ലർ,നവാസ്,ഹെരെര,ബെർണാട്ട്,ഡി മരിയ,കുർസാവ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.
Report: PSG’s Projected Starting 11 for the Ligue 1 Home Fixture Against Lorient https://t.co/FkwnsgKb5c
— PSG Talk (@PSGTalk) April 2, 2022
അതേസമയം സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പെ എന്നിവർ കളത്തിലേക്കിറങ്ങിയേക്കും.പിഎസ്ജിയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Donnarumma; Hakimi, Marquinhos, Kimpembe, Mendes; Pereira, Paredes, Wijnaldum; Messi, Neymar, Mbappe.
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മൊണാക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജി തകർന്നടിഞ്ഞിരുന്നു.അതിൽ നിന്നുള്ള ഒരു തിരിച്ചുവരവാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.