മെസ്സിയും ക്രിസ്റ്റ്യാനോയും MLS ൽ കളിക്കും : ഡൊണോവൻ
സമീപകാലത്ത് വലിയ രൂപത്തിലുള്ള വളർച്ചയാണ് അമേരിക്കൻ ലീഗായ മേജർ സോക്കർ ലീഗ് കൈവരിച്ചിട്ടുള്ളത്. നിരവധി സൂപ്പർതാരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ MLS ന് സാധിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ ഗാരെത് ബെയ്ലും കെയ്ലെനിയും നിലവിൽ ലോസ് ഏഞ്ചലസിന്റെ താരങ്ങളാണ്. മാത്രമല്ല ലോറൻസോ ഇൻസീനിയും ഫെഡറികോ ബെർണാഡ്ഷിയും നിലവിൽ ടോറന്റോയുടെ താരങ്ങളാണ്. ഇംഗ്ലീഷ് ഇതിഹാസമായ വെയിൻ റൂണി പരിശീലകനായി MLS ൽ എത്തുകയും ചെയ്തിരുന്നു.
അതേസമയം സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും സ്വന്തമാക്കാൻ MLS ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി നേരത്തെ തന്നെ ഈ താൽപര്യം വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ മുൻ അമേരിക്കൻ താരമായ ലാണ്ടൻ ഡൊണോവൻ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ MLS ൽ കളിക്കുമെന്നുള്ളത് താൻ വിശ്വസിക്കുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഡൊണോവന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 25, 2022
“ബെക്കാമാണ് ഇങ്ങോട്ടേക്കുള്ള വഴി തെളിയിച്ചത്.ഇപ്പോൾ ഞങ്ങളുടെ ലീഗ് അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ഇവിടേക്ക് വരാൻ ആഗ്രഹമുണ്ട്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ദിവസം ഇവിടെ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. വളരെ വേഗത്തിൽ ഞങ്ങൾ വളരുന്നുണ്ട്.നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ തന്നെ ഇവിടെയുണ്ട്.അതുകൊണ്ടുതന്നെ മെസ്സിയും റൊണാൾഡോയും ഇവിടെ കളിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ” ഡൊണോവൻ പറഞ്ഞിട്ടുള്ളത്.
താൻ MLS ൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ ഒരു അഭിമുഖത്തിൽ മെസ്സി തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ MLS ക്ലബ്ബുകൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.