മെസ്സിയിൽ നിന്നും ഞങ്ങൾ ഇന്ന് കണ്ടത് അവിശ്വസനീയമായ കാര്യങ്ങൾ : പ്രശംസിച്ച് എതിർ താരം
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി അജാക്സിയോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് പിഎസ്ജിക്ക് ഈയൊരു മിന്നുന്ന വിജയം നേടിക്കൊടുത്തത്.എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കി.
ഇപ്പോഴിതാ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച മെസ്സിയെ പ്രശംസിച്ചുകൊണ്ട് അജാക്സിയോ താരമായ തോമസ് മാങ്കനി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയിൽ നിന്നും ഇന്ന് കണ്ട പ്രകടനം തികച്ചും അവിശ്വസനീയമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ പ്രായത്തിലും ഈ പ്രകടനം നടത്തുന്നതു കൊണ്ടാണ് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി നിലനിൽക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.തോമസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Thomas Mangani (Ajaccio player):
— BD Albiceleste (@bd_albiceleste) October 21, 2022
What we witnessed today from Messi is unbelievable, when you see him playing, he is the best in the world by miles from his nearest competitor, when you see what he offers at this age you know why he is the best in the history of football. pic.twitter.com/UIncCbFQTh
” ഇന്ന് ഞങ്ങൾ മെസ്സിയിൽ നിന്നും കണ്ട കാര്യങ്ങൾ അവിശ്വസനീയമാണ്. അദ്ദേഹത്തെ കളി കാണുമ്പോഴാണ് മനസ്സിലാവുക അദ്ദേഹം എത്രത്തോളം മികച്ച താരമാണ് എന്നുള്ളത്. മെസ്സിയുടെ എതിരാളികളേക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന താരമാണ് മെസ്സി. അദ്ദേഹം ഈ പ്രായത്തിലും നടത്തുന്ന ഈ പ്രകടനം കൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് അദ്ദേഹം നിലനിൽക്കുന്നത്” തോമസ് പറഞ്ഞു.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ ആകെ 11 മത്സരങ്ങൾ കളിച്ച മെസ്സി ആറ് ഗോളുകളും 9 അസിസ്റ്റുകളുമാണ് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.